|    Aug 19 Sun, 2018 5:43 pm
FLASH NEWS

ചാലിശ്ശേരിയില്‍ ജപ്തി ചെയ്ത വീട് തകര്‍ന്നുവീണു

Published : 4th August 2018 | Posted By: kasim kzm

ചാലിശ്ശേരി: അങ്ങാടിയില്‍ പള്ളി സ്‌കൂളിന് സമീപം ചെറുവത്തൂര്‍ ചിന്നന്‍, കൊച്ചു എന്നിവരുടെ കാലപ്പഴക്കം ചെന്ന വീട് തകര്‍ന്നു വീണു .ചാലിശ്ശേരി അങ്ങാടിയില്‍ പഴയ പഞ്ചായത്ത് ഓഫിസിന് സമീപം ബാങ്ക് ജപ്തി ചെയ്തിരുന്ന ഇരുനില വീടാണു തകര്‍ന്ന് വീണത്. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് ഇരുനില വീട് റോഡിലേക്ക് വീണത്. ആ സമയം യാത്രക്കാരും വാഹനങ്ങളും അത് വഴി പോകാതിരുന്നതിനാല്‍ ആളപായം ഒഴിവായി.
കെട്ടിടത്തിന് സമീപം യുപി സകൂളിലേക്ക് സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിരവധി വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്നു. ഉച്ചക്ക് ശേഷമായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അങ്ങാടിയിലെ തന്നെ വലിയ ഇരുനില വീട് വായ്പ എടുത്ത കാരണത്താല്‍ ബാങ്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്തി ചെയ്തിരുന്നു. വീടിനു പല ഭാഗങ്ങളിലും വിള്ളലുകളും മറ്റും കണ്ടിരുന്നപ്പോള്‍ നാട്ടുകാരും സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും പല തവണ പരാതി പറഞ്ഞെങ്കിലും ഉദോഗ്യസ്ഥരും ബാങ്ക് അധികൃതരും നിസാരവല്‍ക്കരിക്കുകയായിരുന്നു എന്നാക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തകര്‍ന്ന കെട്ടിടത്തിന് സമീപത്തും മറ്റൊരു വീടും ബാങ്ക് ജപ്തി ചെയ്ത അറക്കല്‍ സെന്ററില്‍ വലിയൊരു ബഹുനില കെട്ടിടവും തകര്‍ച്ച ഭീഷണിയിലാണ്. സംഭവം നടന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. പഞ്ചായത്ത് അധികൃതരും പോലിസും ഫയര്‍ഫോഴസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss