|    Aug 20 Mon, 2018 9:43 pm
FLASH NEWS

ചാലിയാറില്‍ രണ്ടിടങ്ങളിലായി നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published : 6th August 2018 | Posted By: kasim kzm

കൊണ്ടോട്ടി/ അരീക്കോട്: ച ാലിയാറില്‍ രണ്ടിടങ്ങളിലായി ഒഴുക്കില്‍പ്പെട്ട നാലു പേരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരെ കാണാതായി. ചാലിയാറില്‍ അരീക്കോട് മൈത്ര ആതാടി കടവിലും വാഴയൂരിലെ തിരുത്തിയാട്ടുമാണ് അപകടം. കൊണ്ടോട്ടി വാഴയൂരിലെ തിരുത്തിയാട്ട് ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരന്‍മാരില്‍ ഒരാളാണ് മുങ്ങിമരിച്ചത്. കോഴിക്കോട് പെരുമണ്ണ കാട്ടുപീടികയ്ക്കല്‍ കോയസന്‍-ഫാത്തിമ ദമ്പതികളുടെ മക്കളായ ഷബീര്‍(34), ഷഹ്ബാന്‍(26) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഷഹ്ബാനെ നാട്ടുകാര്‍ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷബീറിന് വേണ്ടി രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. ചാലിയാറിലെ അരീക്കോട് മൈത്ര ആതാടി കടവില്‍ ഒഴിക്കില്‍പ്പെട്ട അഞ്ച്് ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേരെയാണ് കാണാതായത്. കിലോമീറ്ററുകള്‍ വ്യത്യാസത്തിലാണ് ഇന്നലെ ചാലിയാര്‍ അപകടക്കെണിയോരുക്കിയത്. വാഴയൂര്‍ തിരുത്തിയാട്ട് പുത്തലത്ത് മാട്ടുമ്മലില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഫാത്തിമയുടെ വീട്ടിലെത്തിയ ഷബീറും ഷഹ്ബാനും ബന്ധുക്കളോടൊപ്പം ചാലിയാറിലേക്ക് കുളിക്കാ നെത്തിയതായിരുന്നു. ഇതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു ഇരുവരും. ഇതില്‍ ഷഹ്ബാനെ നാട്ടുകാരുടെ തിരിച്ചലില്‍ വൈകിട്ട് ആറരയോടെ കണ്ടെത്തി. തുടര്‍ന്ന് ഫറോക്ക് ചുങ്കത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷബീറിന് വേണ്ടിയുള്ള തിരച്ചില്‍ രാത്രിയിലും തുടര്‍ന്നു.
ചാലിയാറിലെ അരീക്കോട് മൈത്ര ആതാടികടവിലാണ് ഒഴിക്കില്‍പ്പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ ജില്ലയിലെ കാഞ്ചന്‍ (21), ബാപ്പി (21) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാലരയോടെ ചാലിയാറില്‍ ആതാടി കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ കൂടെ മൂന്നു പേര്‍കൂടി കുളിക്കാനിറങ്ങിയിരുന്നു. ആതാടികടവില്‍ നിന്നും വടശ്ശേരി തൊണ്ടികടവിലേക്ക് നീന്തിയതായിരുന്നു അഞ്ചുപേരും. പുഴയുടെ മധ്യഭാഗത്ത് എത്തിയതോടെ കാഞ്ചന്‍, ബാപ്പി എന്നിവര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു. മറ്റു മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ഇരുവരും.
രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതയവര്‍ക്കായി അരീക്കോട് പോലിസും തിരൂവാലി, നിലമ്പൂര്‍ അഗ്നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ തിരിച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലയോടെ വീണ്ടും തിരിച്ചില്‍ പുനരാരംഭിക്കും. ചാലിയാര്‍ പുഴയില്‍ ഇപ്പോള്‍ അടിഒഴുക്ക് ശക്തമാണ്. പുഴയിലെ വെള്ളം നല്ലവെണ്ണം കുറഞ്ഞുട്ടുണ്ടെങ്കിലും അടിഒഴുക്കിന് ശക്തികൂടുതലാണ്. ഇരു സ്ഥലങ്ങളിലെയും അപകട കാരണം ഇതു തന്നെയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss