|    Oct 15 Mon, 2018 6:11 pm
FLASH NEWS

ചാലിയാറിലെ ഒഴുക്കില്‍ തൂക്കുപാലം തകര്‍ന്നു

Published : 10th August 2018 | Posted By: kasim kzm

അരീക്കോട്: ചാലിയാറില്‍ ശകതമായ ഒഴുക്കിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ മൂര്‍ക്കനാട് തൂക്കുപാലം ഭാഗികമായി തകര്‍ന്ന് പുഴയില്‍ ഒഴുകി പോയി. നിലമ്പൂര്‍ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ചാലിയാറില്‍ വെള്ളം ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. അരീക്കോട് മൂര്‍ക്കനാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ മധ്യഭാഗമാണ് തകര്‍ന്നത് മധ്യഭാഗത്തുള്ള പില്ലറുള്‍പ്പെടെ ഇരുമ്പ് പാലം തകര്‍ന്ന് പുഴയില്‍ പതിക്കുകയായിരുന്നു.
പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുക്കാര്‍. അരീക്കോട് നിന്ന്മൂര്‍ക്കനാട് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാത്ര ചെയ്യുന്ന പാലത്തില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ ആയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നെന്ന് പരിസരവാസികള്‍ തേജസി നോട് പറഞ്ഞു. 2009 ല്‍ ചാലിയാറില്‍ തോണിയപകടത്തെ തുടര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു.തുടര്‍ന്ന് ഉയര്‍ന്ന ജനകീയ ആവശ്യത്തിനൊടുവിലാണ് നടപ്പാലം 2010ല്‍ നിര്‍മിച്ചത്. ‘പാലത്തിലെ പ്രധാന ഭാഗങ്ങള്‍ തുരുമ്പെടുത്ത് നശിച്ചതിനെ തുടര്‍ന് മധ്യഭാഗത്തെ റാഡുകള്‍ വെല്‍ഡിംഗ് തകര്‍ന്ന് വേര്‍പ്പെട്ടതും അപകട സാധ്യത ഉയര്‍ത്തുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തേജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു നിര്‍മ്മാണത്തിലെ ക്രമക്കേടും സുരക്ഷാ പരിശോധനയുടെ അഭാവമാണ് പാലത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിലയിരുത്തുന്നു.
അരീക്കോട് മൂര്‍ക്കനാട് ഭാഗത്ത്‌നടപ്പാലത്തിന് പകരംവാഹനസഞ്ചാരയോഗ്യമായതുംജലപ്രശനംപരിഹരിക്കുന്നതിനുമായ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന് എസ്ഡിപിഐ ഏറനാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ റഷീദ് പുത്തലം ഹനീഫ എളയൂര്‍, അരീക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹികളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ എം സലിം പത്തനാപുരം, കെ സി റഹിം,ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss