|    Apr 26 Thu, 2018 1:40 am
FLASH NEWS

ചാലിയാറിനെ രക്ഷിക്കാന്‍ ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും: എസ്ഡിപിഐ

Published : 12th March 2018 | Posted By: kasim kzm

അരീക്കോട്: ചാലിയാര്‍ പുഴയെ സംരക്ഷിക്കാന്‍ അരീക്കോട് പാലത്തില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജില്ലാ സെക്രട്ടറി ക്യഷ്ണന്‍ എരഞ്ഞിക്കല്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്  മുസ്തഫ കൊമേരി, പി പി മുഹമ്മദ് ചെറുവാടി, മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ മനുഷ്യ ചെങ്ങലയില്‍ കൈകോര്‍ക്കും.
ചാലിയാറില്‍ മാലിന്യം അധികരിച്ചതിനെ തുടര്‍ന്ന് പുഴയുടെ വിവിധ ഭാഗങ്ങളില്‍ പച്ചനിറം ആയത് ഏറെ ആശങ്ക പരത്തിയിരുന്നു. ജനങ്ങളുടെ ഭീതി മുതലെടുത്ത് പുഴയില്‍ സംഭരിച്ചിട്ടുള്ള വെള്ളം ചോര്‍ത്തി കളയാന്‍  അധികൃതര്‍ നീക്കം നടത്തുന്നതായാണു വിവരം. കവണക്കല്ലിലെ ഷട്ടര്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ മലിനജലം ഒഴുക്കി കളയാന്‍ കഴിയുമെന്നാണു കാരണമായി പറയുന്നത്. പുഴയിലെ വെള്ളം ഒഴുക്കി കളയുന്നതോടെ കിഴുപറമ്പില്‍ നിന്ന് അരീക്കോട് ആലുക്കല്‍ ഭാഗത്തേക്ക് പുഴയില്‍ കൂടി ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം നടത്താനുള്ള നീക്കമാണ് നടക്കുന്നത്.
കടലുണ്ടി പുഴയിലെ പാണക്കാട് ചാമക്കയം തടയണ പൊളിക്കാനുള്ള ശ്രമം നടന്നത് ജനകീയ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തില്‍ ചാലിയാറില്‍ വെള്ളം ഒഴുക്കി കളയാനുള്ള നീക്കം ഏറെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കവണക്കല്ല് ഷട്ടര്‍ തുറന്നാല്‍ ഏറനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണറുകളിലെ വെള്ളം വറ്റാന്‍ സാധ്യതയുണ്ട്.
മഞ്ചേരി നഗരസഭ, ചീക്കോട് കുടിവെള്ള പദ്ധതി, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ്, എയര്‍ പോര്‍ട്ട് ഭാഗങ്ങളിലേക്കുള്ള പമ്പിങ്ങ് മുടങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ കവണകല്ല് ഷട്ടര്‍ ഉയര്‍ത്താനുള്ള നീക്കത്തെ ജനകീയമായി എതിര്‍ക്കപ്പെടുകയും ചാലിയാറിനെ മാലിന്യ മുകതമാക്കി സംരക്ഷിക്കാനുമാണു മനുഷ്യചങ്ങല തീര്‍ക്കുന്നത്.വൈകിട്ട് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രിയ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss