|    Oct 18 Thu, 2018 11:19 pm
FLASH NEWS

ചാലിയാര്‍ റിവര്‍ ചലഞ്ച് 2017ന് തുടക്കം

Published : 23rd September 2017 | Posted By: fsq

 

നിലമ്പൂര്‍:ചാലിയാറിനെതൊട്ടറിയാനും സംരക്ഷിക്കാനും ലക്ഷ്യംവെച്ചുള്ളചാലിയാര്‍ റിവര്‍ ചലഞ്ച്-2017 ന് നിലമ്പൂരില്‍ ഉജ്ജ്വലതുടക്കം.രാജ്യത്തെ നദികളുടെസംരക്ഷണത്തിന്റെആവശ്യകത ജനങ്ങളിലെത്തിക്കുക എന്നതാണ്‌ലക്ഷ്യം.ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ്‌ജെല്ലി ഫിഷ്‌വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയുംകേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയാണ് ചാലിയാര്‍റിവര്‍ ചലഞ്ച്-17 എന്ന പേരില്‍ ദീര്‍ഘദൂരകയാക്കിങ് യാത്ര സംഘടിപ്പിച്ചത്. യാത്ര മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിലമ്പൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ഗഫൂര്‍ ജെല്ലി ഫിഷ്‌വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തോടിയ്ക്ക് തുഴ കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, നഗരസഭാവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, നിലമ്പൂര്‍ തഹസില്‍ദാര്‍ പിപി ജയചന്ദ്രന്‍, ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ്‌ഷൈജല്‍, റജീംകല്ലായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി  നദീസംരക്ഷണത്തെക്കുറിച്ച്‌ബോധവല്‍ക്കരണ ക്ലാസും നടത്തി. ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങി ഏഴ്‌രാജ്യങ്ങളില്‍ നിന്നും 120 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പത്ത് വയസ്സ്മുതല്‍അറുപത്‌വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും. സംഘത്തില്‍ 25 സ്ത്രീകളും 15 കുട്ടികളുമുണ്ട്. ഇരുപത്തിയഞ്ചോളം ആളുകള്‍ സ്വന്തംകയാക്കിലാണ് ഇത്തവണ തുഴയുന്നത്. ഇന്നലെ സംഘം നിലമ്പൂരില്‍ നിന്ന് മമ്പാട് വരെ എട്ട്കിലോമീറ്റര്‍ സഞ്ചരിച്ചു. രാവിലെ 5  മുതല്‍ 12 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയുമാണ് കയാക്കിങ്ഉണ്ടാവുക.യാത്രയുടെ ഭാഗമായിസംഘം ചാലിയാര്‍ നദിയിലെ മാലിന്യംശേഖരിക്കും. സഹാസ് സീറോവേസ്റ്റ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച്‌റീസൈക്ലിങ്ങിന് അയക്കും.പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയുംകുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും.ബോധവത്ക്കരണയാത്ര സെപ്റ്റംബര്‍ 24 ന് വൈകിട്ട് നാലിന് ബേപ്പൂരില്‍ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss