|    Sep 19 Wed, 2018 1:12 pm
FLASH NEWS

ചാലിയാര്‍ പഞ്ചായത്ത് പ്രളയ നഷ്ട കണക്കെടുപ്പ് ആരംഭിച്ചു

Published : 25th August 2018 | Posted By: kasim kzm

നിലമ്പൂര്‍: മലവെള്ളപ്പാച്ചില്‍ തകര്‍ത്തെറിഞ്ഞ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍ മൂല കോളനിയില്‍ റവന്യൂ അധികൃതര്‍ നാശനഷ്ട കണക്കെടുപ്പ് ആരംഭിച്ചു. അവധി ദിനത്തിലും നിലമ്പൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി കണക്കെടുക്കുന്നത്.
കോളനിയില്‍ അവശേഷിക്കുന്ന വീടുകളുടെയും തകര്‍ന്നവയുടെയും വിശദമായ കണക്കെടുപ്പാണ് നടക്കുന്നത്. ദയനീയമാണ് മലവെള്ളപ്പാച്ചിലി ല്‍ തകര്‍ന്ന കോളനിയുടെ ഇന്നത്തെ അവസ്ഥ. പുഴ ഗതിമാറി ഒഴുകിയതോടെ കോളനിയുടെ ഒരു ഭാഗത്തുള്ള മുഴുവന്‍ വീടുകളും തച്ചുടച്ചാണ് മലവെള്ളം കുത്തിയൊലിച്ചത്. കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് പോലും ഒലിച്ചു പോയിട്ടുണ്ട്.
ഒരു ഭാഗത്ത് വീടുകള്‍ നിന്നിടത്ത് ഇപ്പോള്‍ വലിയ ഉരുളന്‍ കല്ലുകള്‍ മാത്രമാണുള്ളത്. രാത്രി 9 മണിയോടെ കുതിച്ചെത്തിയ മലവെള്ളം വീടുകളെ ഛിന്നഭിന്നമാക്കിയ കാഴ്ച ഇന്നും ഭയപ്പാടോടെയാണ് നാട്ടുകാര്‍ ഓര്‍മ്മിക്കുന്നത്. തൊട്ടടുത്ത മലയില്‍ ഉരുള്‍പൊട്ടിയത് തിരിച്ചറിഞ്ഞ കോളനി വാസികള്‍ ഉയര്‍ന്ന ഭാഗത്ത് മാറി നിന്നതുകൊണ്ടുമാത്രമാണ് ആള്‍നാശം ഇവിടെ ഇല്ലാതായത്. കോളനിയിലുള്ളവര്‍ എരഞ്ഞിമങ്ങാട്ടുള്ള ദുരിതാശ്വാസ ക്യാംപിലാണ്.
കൂടുതല്‍ പേരും ഇനി ഇങ്ങോട്ടില്ലെന്ന നിലപാടിലാണ്. കോളനിയില്‍ ഇവര്‍ക്കായി ഒന്നു ബാക്കി വെച്ചിട്ടില്ല. ഒഴുകിപ്പോയ വീടുകളുടെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. ഇത്തരം വീടുകളുടെയും ഭാഗികമായി തകര്‍ന്നവയുടെയും ഇനി താമസിക്കാന്‍ യോഗ്യമല്ലാതായിത്തീര്‍ന്ന വീടുകളുടെയും വളര്‍ത്തുമൃഗനഷ്ടത്തിന്റെയും വിശദമായ കണക്കെടുപ്പാണ് വെള്ളിയാഴ്ച തുടങ്ങിയത്. അവധി ദിനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്. രണ്ടു ദിവസത്തിനകം ഇതു പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സി എസ് മുരളീധരന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss