|    Aug 20 Mon, 2018 5:15 am
FLASH NEWS

ചാലിയാര്‍ തീരത്തെ നഷ്ടം വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

Published : 12th August 2018 | Posted By: kasim kzm

നിലമ്പൂര്‍: ചാലിയാര്‍ ഗതിമാറി ഒഴുകിയത് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടങ്ങളില്‍ പരിശോധന നടത്തി ഓരോരുത്തര്‍ക്കുമുണ്ടായ നാശനഷ്ടം രേഖപ്പെടുത്തി അവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം ലഭ്യമാകുന്നുണ്ട്. കുടിവെള്ളം, ശുചിത്വം, ഭക്ഷണം എന്നിവ എല്ലാ ക്യാംപുകളിലും നല്‍കുന്നുണ്ട്. ക്യാംപുകളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവ ലഭ്യമാക്കാനും സപ്ലൈക്കോ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപില്‍ കഴിയുന്ന എല്ലാവര്‍ക്കും സൗജന്യ റേഷനും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാംപുകളും മരുന്ന് വിതരണവുമെല്ലാം ഡിഎംഒ യുടെ മേല്‍നോട്ടത്തില്‍ മത്രമേ നടത്താവു.
പുറത്ത് നിന്നുള്ളവരുടെ സന്ദര്‍ശനം ക്യാംപില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അനാവശ്യമായ സന്ദര്‍ശനം നടത്തുന്നവരെ തടയും. സഹായങ്ങള്‍ നല്‍കുന്നത് ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍, അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, എഡിഎം വി രാമചന്ദ്രന്‍, ഡിഎംഒ കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss