|    Jun 18 Mon, 2018 11:41 am
FLASH NEWS

ചാലിക്കരയില്‍ സിപിഎം -ബിജെപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്

Published : 2nd October 2017 | Posted By: fsq

 

പേരാമ്പ്ര: ചാലിക്കരയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്ക് പറ്റി. വിജയദശമി, മഹാനവമി ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തില്‍ തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിച്ച സംഭവമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നൊച്ചാട് പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ മജീദ് പഞ്ചായത്ത് ഓഫീസില്‍ സിപിഎം പ്രവര്‍ത്തനം നടത്തുന്നതായും തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ ഇടപെടല്‍ നടത്തി പേരുദോഷമുണ്ടാക്കുന്നതായും കാണിച്ച് ബിജെപി ചലിക്കരയില്‍ വ്യാപകമായി വാള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരും ബിജെപിക്കാരും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ചാലിക്കര ടൗണില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വാഹനങ്ങളും മറ്റു യാത്രക്കാരും ഏറെ നേരം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കുരുക്കില്‍ പ്രയാസപ്പെട്ടു. പേരാമ്പ്ര ജൂനിയര്‍എസ്‌ഐ ലതീഷിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സ്ഥലത്ത് ക്യാപ് ചെയ്യുന്നു.  പരിക്കേറ്റവര്‍ പ്രാഥമിക ചികിത്സ തേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss