|    Oct 21 Sat, 2017 7:41 pm
FLASH NEWS
Home   >  Districts  >  Ernakulam  >  

ചാലക്കുടി മണ്ഡലത്തില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാന്‍ തീരുമാനം

Published : 18th October 2016 | Posted By: Abbasali tf

ആലുവ: ചാലക്കുടി മണ്ഡലത്തില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായതായി ഇന്നസെന്റെ് എംപി അറിയിച്ചു. കാലടി മുതല്‍ അതിരപ്പിള്ളി വരെയും ഉള്‍പെടുത്തിയായിരിക്കും ടൂറിസം പദ്ധതി. പാണിയേലിപോര്, കുന്നില്‍ക്ഷേത്രം, ഇരിങ്ങോള്‍ക്കാവ്, ആദിശങ്കരസ്ഥാനം, കോടനാട്, മലയാറ്റൂര്‍, ഏഴാറ്റുമുഖം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും മൂഴിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ മുസിരീസ് പൈതൃക കേന്ദ്രങ്ങള്‍, അതിരപ്പിള്ളി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതികള്‍ക്ക് രൂപംനല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തീര്‍ത്ഥാടക കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും ഉള്‍പെടുത്തിയുള്ള രണ്ടുതരം പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പദ്ധതിയായിരിക്കും നടപ്പാക്കുക. ഇതിനായി 50 കോടി രൂപയാണ് പ്രാഥമിക ചെലവായി കണക്കാക്കുന്നതെന്നും എംപി അറിയിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുമെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഓഡിറ്റില്‍ ഉള്‍പെടുത്തും. ഏത് വികസന പ്രവര്‍ത്തനങ്ങളുടേയും മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ഉണ്ടാവും. കൂടാതെ വര്‍ക്കുകളുടെ മേല്‍നോട്ടത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും നേതൃത്വത്തില്‍ മോണിറ്ററിങ് സമിതിയും ഉണ്ടാവും. ഏതു വികസന പദ്ധതിയുമായി ബന്ധപ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ടെലഫോണ്‍ നമ്പര്‍ അടക്കം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുമെന്നും എംപി പറഞ്ഞു. സംസ്ഥാനത്തെ ജാതി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ജാതിക്കയുടെ വിവിധ ഉല്‍പന്നങ്ങള്‍ക്കായുള്ള പഠന ഗവേഷണ കേന്ദ്രം നക്ക്‌ചെക്ക് പാര്‍ക്ക് കാലടിയില്‍ ആരംഭിക്കാനും തീരുമാനമായതായും എംപി അറിയിച്ചു. മണ്ഡലത്തിലെ 14 വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് പദ്ധതി നടപ്പാക്കും. ഓരോ അസംബ്ലി മണ്ഡലത്തിലും 2 സ്‌കൂള്‍ വീതമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. ഒരു കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവഴിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക