|    Jan 21 Sat, 2017 6:45 pm
FLASH NEWS

ചാലക്കുടി നോര്‍ത്ത് ബസ്സ്റ്റാന്റ് യാഥാര്‍ഥ്യമാവുന്നു

Published : 17th July 2016 | Posted By: SMR

ചാലക്കുടി: നോര്‍ത്ത് ബസ് സ്റ്റാന്റ് യാഥാര്‍ഥ്യമാകുന്നു. ബസ്സുകള്‍ക്ക് കയറാനുള്ള യാര്‍ഡ് കോണ്‍ക്രീറ്റിങ് പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലായി. രണ്ടാഴ്ച്ചക്കുള്ളില്‍ യാര്‍ഡ് കോ ണ്‍ക്രീറ്റിങിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അമ്പത് ലക്ഷം രൂപ ചിലവിലാണ് കോണ്‍ക്രീറ്റിങ് പ്രവര്‍ത്തികള്‍ നടത്തുന്നത്. സ്റ്റാന്റിന്റെ കവാടത്തിന് തടസ്സമായി നില്‍ക്കുന്ന അഞ്ച് കടമുറികള്‍ പൊളിച്ച് നീക്കും. ഇവരെ സ്റ്റാന്റിനകത്തേക്ക് പുനരധിവസിപ്പിക്കും.
ഇതിനായുള്ള കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. ആര്‍ടിഒ—യുടെ അംഗീകാരവും കൂടി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ബസ് സ്റ്റാന്റ് തുറന്ന് കൊടുക്കാനാവും. ഉപാധിരഹിതമായി സ്ഥലം വിട്ട് നല്‍കാന്‍ സ്റ്റാന്റിന് സമീപത്തെ ഭൂവുടമകള്‍ തയ്യാറായതോടെ ആനമല റോഡിലേക്ക് സ്റ്റാന്റില്‍ നിന്നും രണ്ട് പ്രവേശന കവാടം കൂടി ലഭിക്കും. ട്രാംവേ റോഡ് പഴയ ദേശീയപാതയിലേക്ക് ചേരുന്ന ഭാഗത്തുള്ള സ്വതന്ത്യ തൊഴിലാളി ഓഫിസടക്കം നാല് കടമുറികളും മാറ്റി സ്ഥാപിക്കാന്‍ ധാരണയായി.
ഇത് മാറ്റുന്നതോടെ സ്റ്റാന്റിലേക്കുള്ള റോഡില്‍ ഗതാഗതകുരുക്കില്ലാതെ ബസ്സുകള്‍ക്ക് അനായാസം പ്രവേശിക്കാനാകും. ഇതിന് മുന്നിലായി ട്രാംവേ റോഡിലുള്ള ജീര്‍ണ്ണിച്ച കംഫര്‍ട്ട് സ്റ്റേഷനും പുറമ്പോക്കിലുള്ള കടമുറികളും പൊളിച്ച് മാറ്റും. കോടതി ജംങ്ഷനിലെ അടിപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഗതാഗത കുരുക്കില്ലാതെ എളുപ്പത്തില്‍ നോര്‍ത്ത് സ്റ്റാന്റിലെത്താനാകും. കഴിഞ്ഞ എല്‍ഡിഎഫിന്റെ കാലത്താണ് നോര്‍ത്ത് ബസ് സ്റ്റാന്റിന്റെ നിര്‍മാണം ആരംഭിച്ചത്.
പിന്നീട് വന്ന യുഡിഎഫ് കൗണ്‍സില്‍ ബസ്സ് സ്റ്റാന്റിന്റെ ഉദ്ഘാടനം നട്തതിയെങ്കിലും ബസ്സുകള്‍ക്ക് കയറിയിറങ്ങാന്‍ വേണ്ട പ്രവര്‍ത്തികളൊന്നും നടത്തിയില്ല. ഇതോടെ നോര്‍ത്ത് ബസ്സ് സ്റ്റാന്റെന്ന നാട്ടുകാരുടെ സ്വപ്‌നം സ്വപ്‌നമായി തന്നെയവശേഷിച്ചു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭരണസമിതി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ബസ്സ് സ്റ്റാന്റ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത്. യാര്‍ഡ് കോണ്‍ക്രീറ്റിങ് പ്രവര്‍ത്തികള്‍ വിലയിരുത്താനായി നഗരസഭ ചെയര്‍പേഴ്‌സമ് ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ വി —ജെ ജോജി, യു —വി മാര്‍ട്ടിന്‍, വി എസ് ഗണേശന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക