|    Jan 22 Sun, 2017 7:21 am
FLASH NEWS

ചാലക്കുടി നഗരസഭാ അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്ലാസ്റ്റിക് കസേരകളും കാര്‍പ്പെറ്റുകളും നശിക്കുന്നു

Published : 6th October 2016 | Posted By: Abbasali tf

ചാലക്കുടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്ലാസ്റ്റിക് കസേരകളും കാര്‍പ്പെറ്റുകളും നഗരസഭയില്‍ നശിക്കുന്നു. ടൗണ്‍ഹാളില്‍ ഉപയോഗിക്കാനായി കഴിഞ്ഞ കൗ ണ്‍സില്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങികൂട്ടിയ കസേരകളും കാര്‍പ്പെറ്റുകളുമണ് പൊടിപിടിച്ച് ഉപയോഗശുന്യമായി കിടക്കുന്നത്. നകഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് സുമനസ്സുകളില്‍ നിന്നു പണം സ്വരൂപിച്ച് നിര്‍മാണം ആരംഭിച്ച ടൗണ്‍ഹാളിലേക്കാണ് അനാവശ്യമായി കസേരകളും കാര്‍പ്പെറ്റുകളും വാങ്ങികൂട്ടിയത്. ടൗണ്‍ഹാളിന്റെ നിര്‍മാണത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പൂര്‍ത്തീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മാത്രം വാങ്ങേണ്ടതായവയാണ് നേരത്തെ വാങ്ങികൂട്ടിയത്. ഹൈടെക് രീതിയില്‍ നിര്‍മിക്കുന്ന ടൗണ്‍ഹാളില്‍ പുഷ്പാക് നിലവാരത്തിലുള്ള കസേരകളാണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെ വരുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങികൂട്ടിയ കസേരകളും കാര്‍പ്പെറ്റുകളും ഉപയോഗശൂന്യമാവും. കാര്‍പ്പെറ്റ് വിതരണം ചെയ്ത കരാറുകാരന് കഴിഞ്ഞ കൗണ്‍സില്‍ പണം നല്‍കിയിട്ടില്ല. ഇയാള്‍ക്ക് പണം കണ്ടെത്താനായി ഉപയോഗശൂന്യമായ കാര്‍പ്പെറ്റുകള്‍ ലേലം ചെയ്യാനൊരുങ്ങുകയാണ് പുതിയ ഭരണസമിതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക