|    Oct 20 Sat, 2018 7:25 am
FLASH NEWS
Home   >  Kerala   >  

ചാലക്കുടിയില്‍ നശിച്ചത് ഓണത്തിനായി സംഭരിച്ച ഭക്ഷ്യധാന്യം; 300 കോടിയിലേറെ നഷ്ടം

Published : 21st August 2018 | Posted By: afsal ph

തൃശൂര്‍: പ്രളയത്തില്‍ ചാലക്കുടി പുഴ കരകവിഞ്ഞതോടെ മാളയിലും ചാലക്കുടിയിലും പ്രധാന ചെറുകിട വ്യാപാര മേഖലയില്‍ വന്‍ നാശനഷ്ടം. ഓണക്കാലം മുന്നില്‍ കണ്ട് കൂടുതലായി സംഭരിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും മറ്റു ഉല്‍പന്നങ്ങളുമാണ് ചാലക്കുടി മാര്‍ക്കറ്റില്‍ നശിച്ചത്. 300 കോടിയിലേറെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ബസ് സ്റ്റാന്‍ഡ് വരെ കയറിയ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെയാണ് റോഡുകള്‍ പോലും പൂര്‍ണമായും സഞ്ചാരയോഗ്യമായത്. വ്യാപാര മേഖല പൂര്‍വസ്ഥിതിയിലാക്കാന്‍ ആഴ്ചകളോളും വേണ്ടിവരും.
ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുപാട് സമയമെടുക്കും. ചെറുകിട സ്ഥാപനങ്ങളില്‍ ഓണത്തിനായി കരുതിയ പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാം നശിച്ചു. മരുന്നുകടകളിലും വെള്ളം കയറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss