|    Aug 23 Wed, 2017 6:20 am
FLASH NEWS

ചാലക്കുടിയില്‍ കഞ്ചാവ് വില്‍പ്പനക്കിടെ നാല് യുവാക്കള്‍ അറസ്റ്റില്‍

Published : 6th August 2017 | Posted By: fsq

 

ചാലക്കുടി: ചാലക്കുടി, മേലൂര്‍, വെട്ടുകടവ് തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന യുവാക്കളെ കഞ്ചാവ് കൈമാറുന്നതിനിടെ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു.വെട്ടുകടവ് സ്വദേശികളായ മഞ്ഞപ്രകാരന്‍ വീട്ടില്‍ എഡ്വിന്‍(18), മണവാളന്‍ വീട്ടില്‍ മെല്‍ജോ(26), പുഴക്കരപാടത്ത് വീട്ടില്‍ ബൊവാസ്(20), മേലൂര്‍ നടതുരുത്ത് നെല്ലിശേരി വീട്ടില്‍ ഫെബിന്‍ എന്ന കൊമ്പ് ഫെബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന പത്ത് പായ്ക്കറ്റ് കഞ്ചാവും പോലിസ് കണ്ടെടുത്തു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇവര്‍ക്ക് മൊത്തമായി കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്ന മേലൂര്‍ കൂവ്വക്കാട്ടുകുന്ന് എളയച്ചന്‍ വീട്ടില്‍ സുബീഷ് എന്ന കോക്കാന്‍ സുബിയുടെ വീട്ടില്‍ പോലിസ് എത്തിയെങ്കിലും സുബി ഓടി രക്ഷപ്പെട്ടു. ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനക്കായി തയ്യാറാക്കി കൊണ്ടിരുന്ന നാല്‍പത് പായ്ക്കറ്റ് കഞ്ചാവും പോലിസിന് ലഭിച്ചു. എട്ട് ഗ്രാം അടങ്ങിയ കഞ്ചാവ് പായ്ക്കറ്റിന് അഞ്ഞൂറ് രൂപയാണ് ഇവര്‍ ഈടാക്കുന്നത്.കഞ്ചാവിന് അടിമകളായ ചെറുപ്പക്കാരെ ഉപയോഗിച്ചാണ് ഇവര്‍ കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ പോലിസുകാരായ മുഹമ്മദ് റാഷി, വി എസ് അജിത്കുമാര്‍, രാജേഷ് ചന്ദ്രന്‍, മനോജ് സി എ, ജിന്റോ കെ പി, സജിനി റോസ് എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക