|    Jul 24 Mon, 2017 4:29 pm

ചാലക്കുടിയില്‍ അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘം പിടിയില്‍ 

Published : 9th July 2016 | Posted By: SMR

ചാലക്കുടി: അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേരെ ചാലക്കുടി എസ്‌ഐ ടി എസ് റനീഷ് അറസ്റ്റ് ചെയ്തു. റിപ്പര്‍ ജയാനന്ദന്റെ കൂട്ടാളിയും കാസര്‍കോഡ് കല്ലടവളപ്പില്‍ റിയാസ്(32), ഇയാളുടെ കൂട്ടാളി കാസര്‍കോഡ് നെല്‍കുളം റോഡില്‍ അഹമ്മദ് കബീര്‍(28)എന്നിവരാണ് അറസ്റ്റിലായത്.
പേട്ട ജങ്ഷനിലെ ഒരു വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന സ്‌കോര്‍പിയോ കാര്‍ മോഷ്ടിച്ച കേസ്സില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. പ്രതി റിയാസിന്റെ പേരില്‍ കൊലപാതകം, മോഷണം, അടിപിടി അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസ്സുകളുണ്ട്. 2010 കാലഘട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും റിപ്പര്‍ ജയാനന്ദനോടൊപ്പം ജയില്‍ചാടുകയും അതില്‍പിടിക്കപ്പെട്ടതിന് ശേഷം കര്‍ണ്ണാടകയിലെ മംഗലാപുരത്ത് നിന്നും പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത പ്രതിയാണ് റിയാസ്.
ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും എറണാകുളും കണ്ണൂ ര്‍, കാസര്‍കോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും കര്‍ണ്ണാടകയിലും നിരവധി കേസ്സുകളും ഇയാളുടെ പേരിലുണ്ട്. ഇയാളുടെ കൂട്ടാളിയായ കബീര്‍ പത്തോളം കേസ്സുകളില്‍ പ്രതിയായ ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പോലിസുകാരായ പി എം മൂസ, ഷിജോ തോമസ്, റെജി, ബിനു രാമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക