|    Apr 20 Fri, 2018 10:21 pm
FLASH NEWS

ചാലക്കുടിയിലെ പ്രഥമ എംഎല്‍എ പോള്‍ മാഷ് വിസ്മൃതിയിലേക്ക്

Published : 19th April 2016 | Posted By: SMR

ലിജോ കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: പനമ്പിള്ളിയുടെ സമകാലികനും ചാലക്കുടിയിലെ പ്രഥമ എംഎല്‍എ യുമായ പോള്‍ മാഷ് വിസ്മൃതിയാലാകുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എംഎല്‍എയായിരുന്ന പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പി ജെ പോള്‍ എന്ന പോള്‍ മാഷിനാണ് ഈ ദുരവസ്ഥ. രണ്ടു തവണയാണ് മാഷ് എംഎല്‍എ ആയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മാഷിനെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും കേട്ടുകേള്‍വിയുണ്ടാകില്ല.
പരിയാരം സെന്റ്.ജോര്‍ജ്ജ് സ്‌കൂളിലെ അധ്യാപകനായിരിക്കെയാണ് മാഷ് രാഷ്ട്രീയത്തിലെത്തുന്നത്. കന്നിമല്‍ സരത്തില്‍ തന്നെ മാഷ് പ്രജാമണ്ഡലത്തലെ എം എ ല്‍ സ ി യായി. അക്കാലത്ത് മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സ ി ലിലേക്ക ാണ് തിര െഞ്ഞടുപ്പ് നടത്ത ാറ്. തിര െഞ്ഞടുപ്പി ല്‍ മാഷ് വ ന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പിന്നീട് തിരുകൊച്ചിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ പേ ാള്‍ മാഷ് വീണ്ടും മല്‍സരിച്ചു എംഎല്‍എയുമായി. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മാഷ് കൊണ്ടു വന്നത്. വൈലത്ര റോഡ്, പൊന്നാമ്പിയോട് കോളനി റോഡ്, ആനമല റോഡ് തുടങ്ങിയവയെല്ലാം മാഷ് കൊണ്ടു വന്ന വികസനങ്ങളില്‍ ചിലതുമാത്രം.
എംഎല്‍സി ആയകാലത്താണ് ആനമല റോഡിലെ ദിവാന്‍ കല്ലിന് ശേഷമുള്ള രണ്ടാംഘട്ട നിര്‍മാണം നടക്കുന്നത്. അക്കാലത്ത് ശീലകുടകള്‍ക്ക് വലിയ ക്ഷാമമായിരുന്നു. വിദ്യാര്‍ഥികള്‍ക്കും മുതിര്‍നനവവര്‍ും കുട ലഭിക്കണമെങ്കില്‍ പാസെടുക്കണം. വിദ്യാര്‍ഥിയാണ് ഇവര്‍ക്ക് കുട ആവശ്യമാണെന്നും മറ്റുമുള്ള സാക്ഷ്യപത്രവും ഹാജരാക്കണം കുട ലഭിക്കണമെങ്കില്‍. നിരവധി തവണ മാഷ് ഇക്കാര്യം കൗണ്‍സിലില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഓലക്കുട ചൂടി കൗണ്‍സിലെത്തി ഇതിനെതിരെ മാഷ് പ്രതികരിച്ചു.
മാഷിന്റെ സമരമുറ ഫലം കണ്ടു. ശീലക്കുടയുടെ ക്ഷാമം പരിഹരിക്കപ്പെട്ടു. അങ്ങനെ ഓലക്കുട മാഷെന്ന ഓമന പേരും മാഷിന് ലഭിച്ചു. തിരുകൊച്ചി മുഖ്യമന്ത്രിയാകാന്‍ എജെ ജോണും പനമ്പിള്ളി ഗോവിന്ദമേനോനും ശ്രമം നടത്തി. പോള്‍ മാഷ് എജെ ജോണിനൊപ്പം നിന്നു. എജെപോള്‍ മുഖ്യമന്ത്രിയുമായി. ഇക്കാര്യത്തില്‍ പനമ്പിള്ളിയുമായുണ്ടായ മാനസിക അകല്‍ച്ച പിന്‍കാലത്ത് മാഷിന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമായി. രാഷ്ട്രീയ പ്രവര്‍ത്തനം മാഷിന് സമ്മാനിച്ചത് ബാധ്യതകള്‍ മാത്രമാണ്.
പാരമ്പര്യമായി ലഭിച്ച ഭൂമിയെല്ലാം വിറ്റുതുലച്ചു. ഇത് കണ്ട് വളര്‍ന്ന മാഷിന്റെ അഞ്ച് മക്കളില്‍ ഒരാളൊഴികെ ആരും രാഷ്ട്രീയത്തിലേക്കിറങ്ങിയില്ലെന്ന് മാത്രമല്ല രാഷ്ട്രീയ വിരോധികളുമായി. എംഎല്‍എമാര്‍ക്കുള്ള ഒരു അനുകൂല്യവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. അപ്രധാനികളായ പല രാഷ്ട്രീയ നേതാക്കള്‍ക്കും സ്തൂപങ്ങളും മണ്ഡപ—ങ്ങളും പണിയുമ്പോള്‍ ചാലക്കുടിയിലെ പ്രഥമ എംഎല്‍എയെ കുറിച്ചോര്‍ക്കാന്‍ പോലും ആരുമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss