|    Mar 24 Fri, 2017 1:51 pm
FLASH NEWS

ചാലക്കല്‍ ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവും പിഴയും

Published : 18th October 2016 | Posted By: Abbasali tf

തൃശൂര്‍: ഒല്ലൂര്‍ പടവരാജ് ചാലക്കല്‍ ജ്വല്ലറി കവര്‍ച്ച കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവും 5000 രൂപ വീതം പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2004 ആഗസ്റ്റ് 12ന് രാത്രി 8.40നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജ്വല്ലറി ഉടമ സിജുവിനേയും ജോലിക്കാരേയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് 700 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ആഭരണങ്ങള്‍ പങ്കിട്ടെടുത്ത് വില്‍പ്പന നടത്തുകയും ചെയ്തു. കേസില്‍ അന്വേഷണം നടത്തിയത് ഡിവൈഎസ്പി കെ രാധാകൃഷ്ണനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഡിവൈഎസ്പി എ രാമചന്ദ്രനുമാണ്. മൊത്തം 22 പ്രതികളില്‍ മൂന്നാം പ്രതി കല്ലൂര്‍ മണപ്പെട്ടി സജി, 10ാം പ്രതി വടക്കന്‍പറവൂര്‍ പെരുവാരം ദേശത്ത് ശ്രീരാജ്, 20ാം പ്രതി മഹാരാഷ്ട്ര സ്വദേശി രവിസേട്ട് എന്നിവര്‍ വിചാരണക്കിടെ മരണപ്പെട്ടു. ഒന്നാം പ്രതി പനയംപാടം വലിയവീട്ടില്‍ സുമേഷ്, രണ്ടാം പ്രതി കല്ലൂര്‍ അത്തപിള്ളി ഷിജു, നാലാം പ്രതി ഒല്ലൂര്‍ ചക്കാലക്കല്‍ ബിനോയ്, അഞ്ചാം പ്രതി തൈക്കാട്ടുശ്ശേരി തീയ്യത്ത് പറമ്പില്‍ ശ്രീജിത്, ആറാം പ്രതി  ചിട്ടികാട്ടില്‍ രതീഷ്, ഒമ്പതാം പ്രതി കായംകുളം വളയ്ക്കാത്ത വടക്കേതില്‍ രാജേഷ്, 12ാം പ്രതി മലയാറ്റൂര്‍ പയ്യപ്പിള്ളി ലിബിന്‍ എന്നിവരെയാണ് ഫോ ര്‍ത്ത് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജ് ആര്‍ വിനായക റാവു ശിക്ഷിച്ചത്. പ്രതികളില്‍ ഏഴാം പ്രതി ചിയ്യാരം കടമ്പോട്ടില്‍ നസീര്‍, എട്ടാം പ്രതി എടക്കുന്നി കുരിയക്കോടന്‍ സുനോജ്, 14ാം പ്രതി കാട്ടൂര്‍ തീയ്യത്ത് ബിനീഷ് എന്നിവര്‍ ഒളിവിലാണ്. ബാക്കിയുള്ളവരെ വെറുതെ വിട്ടു. പ്രോസിക്യൂഷനു വേണ്ടി വിനു വര്‍ഗീസ് കാച്ചപ്പിള്ളി, ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി ഹാജരായി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക