|    Jun 21 Thu, 2018 2:48 am
FLASH NEWS
Home   >  Kerala   >  

ചാലക്കയത്ത് വാഹന പരിശോധനക്കിടെ തോക്കുമായി ആറംഗ സംഘം പിടിയില്‍

Published : 23rd December 2017 | Posted By: Jesla

ശബരിമല: ചാലക്കയത്ത് വാഹന പരിശോധനയ്ക്കിടെ ഇന്നോവ കാറില്‍ നിന്നും തോക്കും, വിദേശമദ്യവുമായി ആറംഗസംഘത്തെ പിടികൂടി. ഇന്നലെ രാത്രി 7.30 ഓടെ  തെലുങ്കാനായില്‍ നിന്നുള്ള സംഘം പിടിയിലായത്. വേണുഗോപാല്‍ റെഡ്ഡി, പൊച്ചാറാം, രാമസ്വാമി, നവനു ശ്രീനിവാസറഡ്ഡി, കൃഷ്ണഗൗഡ, വിജയരാജറഡ്ഡി എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന  വാഹനത്തില്‍ നിന്നും നാല്കുപ്പി വിദേശമദ്യവും,  പിസ്റ്റളും കണ്ടെടുത്തു.

പാന്റും ഷര്‍ട്ടുമായിരുന്നു ഇവരുടെ വേഷം. ഇരുമുടി കെട്ട് ഇല്ലാതെ ഇവര്‍ എന്തിന് പമ്പയില്‍ എത്തി എന്നതാണ് പോലിസിനെ കുഴയ്ക്കുന്നത്. പരിശോധനയില്‍ തോക്കിന് ലൈസന്‍സ് ഉള്ളതിനാല്‍ മദ്യനിരോധന മേഖലയില്‍ മദ്യം കൈവശം വച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ഡോ. എസ് സതീഷ് ബിനോ, പമ്പ പൊലിസ് സ്‌പെഷ്യല്‍ ഓഫിസര്‍ വി അജിത്ത്, പമ്പയില്‍ ഡ്യൂട്ടിയിലുള്ള തെലുങ്കാനാ സ്‌റ്റേറ്റ് പോലിസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss