|    Jan 20 Fri, 2017 7:35 pm
FLASH NEWS

ചാര പ്രവര്‍ത്തനം: രണ്ട് സൈനികര്‍ നിരീക്ഷണത്തില്‍

Published : 2nd December 2015 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനു വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്ന ജമ്മു കശ്മീരിലെ രണ്ട് സൈനികര്‍ ഡല്‍ഹി പോലിസിന്റെ നിരീക്ഷണത്തില്‍. അടുത്തിടെ അറസ്റ്റിലായ ഐഎസ്‌ഐ ചാരന്‍ ഖഫൈത്തുല്ലാഖാനുമായി നിരന്തരമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലിസ് സംഘം കശ്മീരിലെത്തി.
പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുറഷീദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങി ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഖാനെ ചോദ്യം ചെയ്തപ്പോള്‍ പോലിസിന് ലഭിച്ച മൊഴി. നിരീക്ഷണത്തിലുളള ഒരു സൈനികന്‍ ഖാന്റെ ബന്ധുവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക