|    Jan 22 Sun, 2017 9:23 am
FLASH NEWS

ചാര്‍ട്ട് മാറി; പനി ബാധിച്ച കുട്ടിക്ക് വൃക്കരോഗത്തിനുള്ള ചികില്‍സ

Published : 9th October 2016 | Posted By: SMR

doctor-chart-sheet

ആലുവ: പനിബാധയെ തുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയ 13കാരന് വൃക്കരോഗത്തിന് ചികില്‍സതേടിയ 39കാരന്റെ മരുന്ന് നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡോക്ടറെ ഉപരോധിച്ചു.
ആലുവ ജില്ലാ ആശുപത്രിയിലാണു സംഭവം. മൂന്നാഴ്ചയോളമായി പനിയെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായ ഡോ. രാജേഷിന്റെ ചികില്‍സതേടിയ 13കാരനാണ് ഈ ദുര്‍വിധി. മൂന്നാഴ്ച ചികില്‍സ നടത്തിയിട്ടും പനി മാറാത്തതിനെ തുടര്‍ന്നാണ് ഈ മാസം 5ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ചാര്‍ട്ട് മാറിനല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഡോക്ടര്‍ക്ക് നഴ്‌സുമാര്‍ നല്‍കിയ ചാര്‍ട്ട് നേരത്തേ വൃക്കരോഗം വന്ന് മരണപ്പെട്ട ആലുവ സ്വദേശിയായ ബൈജു എയാളുടേതായിരുന്നു. ഇതുപ്രകാരം കുട്ടിയുടെ മാതാവിനോട് ആദ്യം കുട്ടിയുടെ രക്തപരിശോധനയ്ക്കും പിന്നീട് സ്‌കാനിങിനും ഡോക്ടര്‍ നിര്‍ദേശിക്കുകയുണ്ടായി.
എന്നാല്‍, പരിശോധനാഫലങ്ങള്‍ നേരെ വിപരീതമായതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ക്ക് ചികില്‍സയില്‍ സംശയം തോന്നിയത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ്  39കാരന്റെ ചികില്‍സയുടെ ചാര്‍ട്ട് പ്രകാരമാണ് 13കാരന് ചികില്‍സ നല്‍കിയതെന്നു വ്യക്തമായത്.
സംഭവത്തെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്നലെ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ഉപരോധിച്ചു. ചികില്‍സാപ്പിഴവിന് വിധേയനായകുട്ടി ഇപ്പോഴും ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് മറ്റ് ആശുപത്രിയിലേക്കു പോവാനായി ശ്രമിച്ചിരുന്നു. ഡോക്ടറും നഴ്‌സുമാരും സമ്മതിക്കാതായതോടെയാണ് കുട്ടി ഇപ്പോഴും ഈ ആശുപത്രിയില്‍ത്തന്നെ കഴിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക