|    Feb 25 Sun, 2018 8:49 pm
FLASH NEWS

ചാരുംമൂട് അയ്യപ്പന്‍കുഴി റോഡ് നിര്‍മാണം പുനരാരംഭിച്ചു

Published : 17th January 2017 | Posted By: fsq

 

ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പ്രധാന പൊതുമരാമത്തു റോഡായ ചാരുംമൂട് അയ്യപ്പന്‍കുഴി റോഡിന്റെ നിര്‍മാണം പുനരാരംഭിച്ചതായി കെഎസ് ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു. അവശേഷിക്കുന്ന ടാറിങ് പണികള്‍ ഈയാഴ്ച തുടങ്ങുമെന്നും എംഎല്‍എ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ ശ്രമഫലമായി അഞ്ചു കോടി രൂപയാണ് റോഡിന്റെ നിര്‍മാണത്തിനായി അനുവദിച്ചത്. ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡില്‍ നേരത്തെ ഇരുവശത്തും ഓടയും ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണ ഭിത്തിയും നിര്‍മിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം തുടര്‍ന്നുള്ള നിര്‍മ്മാണത്തില്‍ കാലതാമസം വന്നിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എ ഇടപെട്ടു പൊതുമരാമത്തു അധികൃതരുമായും കരാറുകാരനുമായി ചര്‍ച്ച നടത്തി അടിയന്തിരമായി പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണി വീണ്ടും ആരംഭിച്ചത്. ടാറിങിന്റെ മുന്നോടിയായി റോഡ് വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. ഒരാഴ്ചയോളം എടുത്തു റോഡ് വൃത്തിയാക്കിയതിനു ശേഷം ടാറിങ് ആരഭിക്കുമെന്നു എംഎല്‍എ അറിയിച്ചു. 5.90 കോടി രൂപ ചെലവഴിച്ചു പരമാവധി സ്ഥലം എടുത്തു അഞ്ചു കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയിയില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലാണ് ചാരുംമൂട് അയ്യപ്പന്‍കുഴി റോഡ് നിര്‍മിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss