|    Apr 26 Thu, 2018 12:10 am
FLASH NEWS

ചാരായവും കോടയുമായി ഒരാള്‍ പിടിയില്‍

Published : 29th October 2015 | Posted By: SMR

അമ്പലപ്പുഴ: ഒന്നര ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയുമായി വാറ്റുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കരിമ്പാവളവ് തോപ്പില്‍ വീട്ടില്‍ മഹാദേവന്‍(55)ആണ് പുന്നപ്ര പോലിസിന്റെ പിടിയിലായത്.
മുമ്പും അബ്കാരി കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ പൂന്തുരം പാടത്തിന്റെ കിഴക്കേചിറ കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാദേവന്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
പതിവു നിരീക്ഷണത്തിന്റെ ഭാഗമായി കപ്പക്കട പത്തില്‍ പാലത്തിന് സമീപമെത്തിയ പോലിസ് ഒന്നര ലിറ്റര്‍ ചാരായവുമായി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വാറ്റുകേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് 35 ലിറ്റര്‍ വീതമുള്ള രണ്ട് കന്നാസുകളിലായി നിറച്ച കോടയും മറ്റ് വാറ്റുപകരണങ്ങളും പോലിസ് പിടികൂടിയത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss