|    Oct 18 Wed, 2017 4:56 pm
FLASH NEWS

ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

Published : 2nd August 2017 | Posted By: fsq

 

കുമളി: ചാരായം വാറ്റുന്നതിനിടെ മധ്യ വയസ്‌കന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍ താമസ സ്ഥലത്തു  ചാരായം വാറ്റുന്നതിനിടെയാണ് കുമളി മുരുക്കടി സ്വദേശി കുഞ്ഞുമോനെ(54) യാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ്  സംഘം  അറസ്റ്റ് ചെയ്തത് .  ചാരായം നിര്‍മ്മിക്കാനായി  കരുതി വച്ചിരുന്ന 240 ലിറ്റര്‍  കോടയും  ഒരു ലിറ്റര്‍ ചാരായവും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ സ്ഥിരമായി  വ്യാജ ചാരായം നിര്‍മ്മിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സസൈസ് നടത്തിയ പരിശോധനയിലാണ്  കുഞ്ഞുമോന്‍ പിടിയിലായത്.  ഇന്നലെ ഒന്നാം തീയതി  ആയതിനാല്‍ വിദേശ മദ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന കാരണത്താലാണ് ഇയാള്‍ ചാരായം വാറ്റിയത്. മദ്യഷാപ്പ് അവധിയുള്ള ദിവസങ്ങളില്‍ വ്യാജ മദ്യം വാങ്ങാന്‍ നിരവധി ആളുകള്‍ ഇയാളെ തേടിയെത്താറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവധി ദിവസങ്ങളില്‍ മദ്യം ചെലവാകാന്‍ സാധ്യതയുള്ളതിനാലാണ് താന്‍ കൂടുതല്‍  വ്യാജ ചാരായം നിര്‍മ്മിക്കാന്‍ തയാറായതെന്നു പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് അറിയിച്ചു. പിടിയിലായ ആളെ  പീരുമേട് കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക