|    Dec 17 Sun, 2017 9:42 am
Home   >  Todays Paper  >  Page 1  >  

ചാരവൃത്തി: വരുണ്‍ ഗാന്ധിയുടേതെന്ന് കരുതുന്ന കിടപ്പറരംഗങ്ങള്‍ പുറത്തായി

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളികള്‍ക്കു വഴങ്ങി വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്നു കരുതുന്ന കിടപ്പറരംഗങ്ങള്‍ പുറത്തായി.
വരുണ്‍ ഗാന്ധി നൂല്‍ബന്ധമില്ലാതെ ലൈംഗികത്തൊഴിലാളിക്കൊപ്പം കിടപ്പറ പങ്കിടുന്നത് അടക്കമുള്ള ചിത്രങ്ങളാണ് പുറത്തായത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദേശ വനിതകള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തി വരുണില്‍ നിന്നു രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
വിവാദ ആയുധവ്യാപാരി അഭിഷേക് വര്‍മയുടെ മുന്‍ വ്യാപാരപങ്കാളിയും അമേരിക്കയില്‍ അഭിഭാഷകനുമായ എഡ്മണ്ട്‌സ് അലന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച കത്തിലെ ആരോപണങ്ങള്‍ക്ക് ഉപോദ്ബലകമായി നല്‍കിയ ചിത്രങ്ങളാണ് പുറത്തായതെന്നാണ് സൂചന. പ്രതിരോധ കാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് വരുണ്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്കു കണ്ടുവച്ചിരുന്ന നേതാക്കളില്‍ ഒരാളാണ് വരുണ്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss