|    Jun 24 Sun, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചാരവൃത്തി : രണ്ട് ഐഎസ്‌ഐ ഏജന്റുമാര്‍ അറസ്റ്റില്‍

Published : 5th May 2017 | Posted By: fsq

 

മുംബൈ: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടുപേരെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. അല്‍താഫ് ഖുറൈഷി, ഇഖ്ബാല്‍ എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര-ഉത്തര്‍പ്രദേശ് ഭീകരസേനകളുടെ സംയുക്ത നീക്കത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഹവാല ഇടപാടുകാരനായ ഖുറൈഷി ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ഇഖ്ബാല്‍ ഇയാളുടെ കൂട്ടാളിയാണെന്നും പോലിസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണും 71.57 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. അഫ്താബ് അലി എന്ന ഐഎസ്‌ഐ ഏജന്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഖുറേഷി പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അല്‍ത്താഫിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനിടയുണ്ടെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss