|    May 29 Mon, 2017 1:59 am
FLASH NEWS

ചാരവൃത്തി: പാക് പൗരന്‍ അറസ്റ്റില്‍

Published : 20th August 2016 | Posted By: SMR

ജയ്പൂര്‍: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് പാക് പൗരനെ ജയ്‌സാല്‍മീറിലെ ഹോട്ടലില്‍ നിന്ന് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടി. സങ്കാത് ജില്ലയിലെ നന്ദ്‌ലാല്‍ മേഘ്‌വാല്‍ (26) ആണ് അറസ്റ്റിലായത്. ഈ മാസമാദ്യം ഇന്ത്യയിലെത്തിയ ഇയാള്‍ രാജസ്ഥാനിലെ കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. കള്ളക്കടത്ത് വസ്തുക്കള്‍ നിസ്സാര വിലയ്ക്കു വില്‍ക്കുകയും ഇതിനിടയില്‍ പ്രതിരോധ-ഇന്റലിജന്‍സ് ഏജന്‍സികളുടെ രഹസ്യങ്ങള്‍ ശേഖരിച്ച് ഐഎസ്‌ഐക്ക് കൈമാറുകയുമാണ് പ്രതിയുടെ രീതിയെന്ന് ഇന്റലിജന്‍സ് എഡിജി യു ആര്‍ സാഹു അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day