|    Oct 19 Fri, 2018 5:16 pm
FLASH NEWS
Home   >  National   >  

ചാരവൃത്തി ആരോപിച്ച് മലയാളിയായ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു

Published : 29th December 2015 | Posted By: G.A.G

ന്യൂഡല്‍ഹി : പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയ്ക്ക്് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ വ്യോമസേനയിലെ മലയാളിയായ ഒരു മുന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പോലിസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പഞ്ചാബില്‍ എയര്‍ക്രാഫ്്റ്റ്മാന്‍ ആയി ജോലി ചെയ്തിരുന്ന രഞ്ജിത് എന്നയാളെയാണ് ഭട്ടിണ്ടയില്‍ വച്ച്് പോലിസ് അറസ്റ്റ് ചെയ്തത്.  ഈ മാസമാദ്യം ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം തോന്നിയതിനെത്തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.
അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ചോര്‍ത്തിയെന്നാണ് പോലിസ് പറയുന്നത്്. ഇയാളുടെ അറസ്റ്റോടെ വലിയൊരു ചാരശൃംഖല കൂടി തകര്‍ക്കാന്‍ സാധിച്ചതായാണ് പോലിസ് അറിയിച്ചത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss