|    Mar 26 Sun, 2017 12:57 pm
FLASH NEWS

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ കനേഡിയന്‍ പൗരനെ ചൈന വിട്ടയച്ചു

Published : 17th September 2016 | Posted By: SMR

ബെയ്ജിങ്: രണ്ടുവര്‍ഷം മുമ്പ് ചൈനയില്‍ ചാരവൃത്തിയുടെ പേരില്‍ ഭാര്യക്കൊപ്പം അറസ്റ്റിലായ കനേഡിയന്‍ പൗരനെ മോചിപ്പിച്ചു. കെവിന്‍ ഗാരറ്റിനെയും കുടുംബത്തെയും ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് 2014 ആഗസ്ത് മാസത്തിലാണ് തടവിലാക്കിയത്. ഭാര്യ ജൂലിയ ഗാരറ്റിനെ നേരത്തേ മോചിപ്പിച്ചിരുന്നു. ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ താമസിച്ചുവരികയായിരുന്നു കുടുംബം. തങ്ങള്‍ അവിടെ അഭയാര്‍ഥികളെ സഹായിക്കുകയായിരുന്നെന്നു ദമ്പതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആദ്യ ചൈനാ സന്ദര്‍ശനത്തിനു പിന്നാലെയാണു പുതിയ നീക്കം. വ്യാഴാഴ്ചയോടെ കേസില്‍ വിധി പുറത്തുവന്ന സാഹചര്യത്തിലാണ് ഇവരെ വിട്ടയക്കുന്നതെന്ന് ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളെ രാജ്യത്തു തിരിച്ചെത്തിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദിയറിയിക്കുന്നതായി കുടുംബം അറിയിച്ചു.
യുഎസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ചൈനീസ് പൗരനെ കാനഡയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതികാരമായാണ് കെവിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ചൈന നേരത്തേ നിഷേധിച്ചിരുന്നു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക