|    Sep 19 Wed, 2018 11:28 am
FLASH NEWS
Home   >  Editpage  >  Second edit  >  

ചായയുടെ വില

Published : 28th August 2018 | Posted By: kasim kzm

ചൈനക്കാര്‍ ചായ കുടിക്കാന്‍ തുടങ്ങിയിട്ട് 2000 വര്‍ഷമായത്രേ. എന്നാല്‍, ഇംഗ്ലണ്ടില്‍ ചായ എത്തിയത് 1600ലോ മറ്റോ ആണ്. വളരെ വേഗം അതു ജനപ്രിയ പാനീയമായി. റാത്തലിന് ആറു മുതല്‍ 10 വരെ പൗണ്ട് (ഇന്നത്തെ കണക്കു വച്ചു നോക്കിയാല്‍ 600 മുതല്‍ 1000 വരെ പൗണ്ട്) ആയിരുന്നു വില. 1662ല്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് പോര്‍ച്ചുഗീസ് രാജകുമാരി കാതറിനെ വിവാഹം ചെയ്തപ്പോള്‍ ഒരു പെട്ടി ചായപ്പൊടിയും 10 പൗണ്ട് പ്രതിവര്‍ഷം പാട്ടം നിശ്ചയിച്ചുകൊണ്ട് ബോംബെ ദേശവുമായിരുന്നു സ്ത്രീധനമായി നല്‍കിയത്.
ചൈനക്കാരുടെ ചായക്കുത്തക അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ബ്രിട്ടിഷുകാര്‍ അസമില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയും ചില സ്വകാര്യ വ്യക്തികളും ഒളിഞ്ഞും തെളിഞ്ഞും തേയിലച്ചെടികള്‍ കൃഷിചെയ്തുപോന്നു. 1848 റോബര്‍ട്ട് ഫോര്‍ച്യൂണ്‍ 13,000 തൈകളും 10,000 വിത്തുകളും കുപ്പികളിലടച്ച് കള്ളക്കടത്തായി കൊണ്ടുവന്ന് അസമില്‍ ആദ്യത്തെ ചായത്തോട്ടമുണ്ടാക്കി എന്നാണു കഥ.
ലോകത്തിലെ ഏറ്റവും മികച്ച തേയിലയുടെ കൂട്ടത്തില്‍പ്പെടുന്നു അസമില്‍ നിന്നുള്ള ചായ. ലേലത്തില്‍ വന്‍ തുകയ്ക്കാണ് ഈ ചായ വിറ്റുപോവുന്നത്. ജൂലൈയില്‍ നടന്ന ലേലത്തില്‍ ദിബ്രുഗഡിലെ എസ്‌റ്റേറ്റില്‍ നിന്നുള്ള മനോഹരി ഗോള്‍ഡ് ടീ വിറ്റത് ഒരു കിലോയ്ക്ക് 39,001 രൂപ എന്ന നിരക്കിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss