|    Oct 22 Mon, 2018 6:21 pm
FLASH NEWS
Home   >  Districts  >  Kasaragod  >  

ചായയില്‍ വിഷം കലര്‍ത്തി യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍

Published : 27th September 2017 | Posted By: shins


ചിറ്റാരിക്കാല്‍: യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം. ലോഡിംഗ് തൊഴിലാളിയായ ചെമ്പന്‍കുന്നിലെ മനോജിന്റെ ഭാര്യ പ്രസീതയെയാണ് (39) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ഭര്‍തൃപിതാവ് നാരായണനെ (65) പോലീസ് അറസ്റ്റ് ചെയ്തു. പ്രസീതയുടെ പരാതിയിലാണ് വെള്ളരിക്കുണ്ട് സി ഐ എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 23നാണ് കേസിനാസ്പദമായ സംഭവം. മനോജ് ജോലിക്ക് പോയ സമയത്ത് നാരായണനും പ്രസീതയും മകനും മാത്രമാണ് വീട്ടിലുണ്ടായത്. ഈ സമയം ചായയില്‍ നാരായണന്‍ എലിവിഷം കലര്‍ത്തുകയായിരുന്നെന്നാണ് വിവരം. ചായ കുടിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ചായയില്‍ വിഷം കലര്‍ത്തിയതായി വ്യക്തമാവുകയായിരുന്നു. പ്രസീത പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss