|    Oct 22 Mon, 2018 3:17 am
FLASH NEWS

ചായക്കടയ്ക്ക് തീപിടിച്ച സംഭവംസയന്റിഫിക് വിദഗ്ധന്‍ പരിശോധന നടത്തി

Published : 30th January 2017 | Posted By: fsq

 

കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിലെ പെട്ടന്നങ്ങാടിയില്‍ ചായക്കട തീപിടിച്ച് നശിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി. തൃശൂരില്‍ നിന്നെത്തിയ സയന്റിഫിക് അസിസ്റ്റന്റ് വി അനി കടയില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. സാംപിളുകള്‍ തൃശൂരിലെ റീജ്യനല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. വ്യാഴാഴ്ച രാത്രിയിലാണ് പെട്ടന്നങ്ങാടിയിലെ തണ്ണിശ്ശേരി കൃഷ്ണന്റെ ചായക്കടയ്ക്ക് തീപിടിച്ചത്. ബൈക്കിലെത്തിയ സംഘം ഡീസലൊഴിച്ച് കടയ്ക്ക് തീയിട്ടതായാണ് സൂചന. പ്രദേശത്ത് റോന്ത്ചുറ്റുകയായിരുന്ന പോലിസ് സംഘമാണ് തീപിടിക്കുന്നത് കണ്ടത്. പോലിസിനെ കണ്ട സംഘം ഡീസല്‍ കാന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തീയണയ്ക്കുന്നതിനിടെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചത് നാശനഷ്ടം ഇരട്ടിപ്പിച്ചു. 15 മീറ്റര്‍ ഉയരത്തില്‍ പ്ലാവിന്‍ തലപ്പത്ത് വരെ തകരഷീറ്റുകള്‍ പറന്നെത്തി. തെങ്ങ് കത്തുകയും ചെയ്തു. സ്‌ഫോടനസമയത്ത് ചുമരിന്റെ മറവിലായതിനാല്‍ തീയണയ്ക്കുകയായിരുന്ന പോലിസ് സംഘം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 14 മാസം മുമ്പ് മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പുതുക്കോട് പനോളില്‍ പി പി മുരളീധരന്‍(44) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഇരു പാര്‍ട്ടികളും നടത്തിയ പ്രതിഷേധമാര്‍ച്ചും അക്രമാസക്തമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കട കത്തിക്കലുമെന്ന് സംശയിക്കുന്നു. സ്ഥലത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss