ചാപ്പപ്പടിയില്‍ കടല്‍വെള്ളം ടിപ്പുസുല്‍ത്താന്‍ റോഡിലേക്കുകയറി
Published : 26th June 2016 | Posted By: SMR
പരപ്പനങ്ങാടി: കടലാക്രമണം ശക്തിയായി തുടരുന്ന ചാപ്പപ്പടിയില്‍ ആഞ്ഞടിച്ച തിരമാല ടിപ്പുസുല്‍ത്താന്‍ റോഡിലേക്ക് ഇരച്ചു കയറി. കരയിലുണ്ടായിരുന്ന തോണികളെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.
വാഹന ഗതാഗതം തടസ്സപ്പെട്ടു. ആവിയില്‍ ബീച്ച്, സദ്ദാം ബീച്ച്, പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, അങ്ങാടി, ആലുങ്ങല്‍ ബീച്ച് എന്നിവിടങ്ങളിലും കടല്‍വെള്ളം തോടുകള്‍ വഴി കരയിലേക്ക് കയറുകയാണ് അത് കാരണം പരിസരത്തെ വീടുകളില്‍ ഉപ്പ് വെള്ളം കലര്‍ന്ന് കുടിവെള്ളത്തിനും ക്ഷാമം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. തോടുകളില്‍ ഒന്നിനും ഷട്ടര്‍ ഇല്ലാത്തത് കാരണം തോടുകളില്‍ കടല്‍വെള്ളം നിറഞ്ഞിരിക്കുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.