|    Aug 18 Sat, 2018 2:41 am
FLASH NEWS

ചാന്ദ്ര സഞ്ചാരാനുഭവങ്ങള്‍ പങ്കിട്ട് ‘നീല്‍ ആംസ്‌ട്രോങ്’ അരങ്ങിലെത്തി

Published : 2nd August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: ചാന്ദ്ര സഞ്ചാരാനുഭവങ്ങള്‍ പങ്കിട്ട് ബഹിരാകാശ സഞ്ചാരികളായിരുന്ന നീല്‍ ആംസ്‌ട്രോങും എഡ്വേഡ് ആല്‍ഡ്രിനും അരങ്ങിലെത്തിയപ്പോള്‍ കുട്ടികള്‍ക്ക് കൗതുകമായി. പടന്നകടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചാന്ദ്രദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങി ഇരുപത് മിനുട്ട് കഴിഞ്ഞാണ് തനിക്ക് ഇറങ്ങാന്‍ പറ്റിയതെന്ന് ആല്‍ഡ്രിന്‍ കുട്ടികളോട് പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കി പിന്നെയും ആറുമണിക്കൂര്‍ കഴിഞ്ഞായിരുന്നു നീല്‍ ആംസ്‌ട്രോങ് പുറത്തിറങ്ങിയത്. ഭാരിച്ച ബഹിരാകാശ സ്യൂട്ട് ധരിച്ച് വെളിയിലെത്തിയ നീല്‍ കാമറ ഉറപ്പിക്കുന്നതും പതാക നാട്ടുന്നതും പുനരാവിഷ്‌കരിക്കുകയും ചെയ്തു. പിന്നീടാണ് പാറക്കഷണങ്ങള്‍ ശേഖരിക്കുന്നത്. പിന്നീട് കുട്ടികളുമായി ആശയ വിനിമയം നടത്തിയാണ് യാത്രികര്‍ വേദിവിട്ടത്.
സ്‌കൂളിലെ വിദ്യാര്‍ഥികളായ ആദില്‍, പൃഥ്വിലാല്‍ എന്നിവരാണ് ബഹിരാകാശ സഞ്ചാരികളായി എത്തിയത്. അധ്യാപകരായ ഷാജീവ്, രാജേഷ്, കെ എം സജിത, സി കുമാരന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss