|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം: നാലു പേര്‍ക്കെതിരേ കേസ്

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: തൊഴില്‍പീഡനം  ആരോപിച്ച് ദലിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ന്യൂസ് 18 ചാനലിലെ നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. ചാനലിന്റെ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍പിള്ള, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ്കുമാര്‍, സി എന്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റവും ഐപിസി 34മാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വഞ്ചിയൂര്‍ പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് തുമ്പ പോലിസിനു കൈമാറി. കഴിഞ്ഞദിവസം രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. ജോലി മോശമാണെന്ന് കാണിച്ച് ചാനലിലെ 17 ജീവനക്കാര്‍ക്ക് എച്ച്ആര്‍ വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ജീവനക്കാരിയാണ് ആത്മഹത്യക്കു ശ്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക