|    Sep 20 Wed, 2017 8:25 pm
FLASH NEWS
Home   >  Kerala   >  

ചാനല്‍ ചര്‍ച്ചാ പ്രമുഖരുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി

Published : 30th December 2015 | Posted By: G.A.G

കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന പ്രമുഖരുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു, അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

mohan-smallഅഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ് എന്നിവരടക്കം ക്ഷണിക്കപ്പെട്ട പല പ്രമുഖരും കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയിരുന്നു.
അഡ്വ. കാളീശ്വരം രാജ് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ കൂടിക്കാഴ്ചയ്ക്കില്ലെന്ന വിവരം അറിയിച്ചിരുന്നു. അഡ്വ. ജയശങ്കറും കൂടിക്കാഴ്ചയ്ക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 28നാണ് കൂടിക്കാഴ്ച എന്നു കരുതിയാണ് താന്‍ ആദ്യം സമ്മതിച്ചിരുന്നതെന്നും 30ന് റാന്നിയില്‍ കോളജില്‍ നടക്കുന്ന യുജിസി സെമിനാറില്‍ പങ്കെടുക്കേണ്ടതിനാലാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാത്തതെന്നുമാണ് ജയശങ്കര്‍ തേജസിനോട് പറഞ്ഞത്്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ലെങ്കിലും തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ അദ്ദേഹത്തിന് എഴുതി നല്‍കുമെന്നും ജയശങ്കര്‍ അറിയിച്ചിരുന്നു.
സംഘപരിവാര സംഘടനകളുമായി അകലം പാലിച്ചു നില്‍ക്കുന്നവരുമായി ചര്‍ച്ചനടത്തി അവര്‍ക്ക് സംഘടനയുമായുള്ള അകലം കുറയ്ക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക