|    Oct 18 Wed, 2017 3:07 pm
FLASH NEWS
Home   >  Kerala   >  

ചാനല്‍ ചര്‍ച്ചകളെ ലക്ഷ്യമിട്ട് കേരളത്തിലെ ബുദ്ധിജീവികളുമായി കൂടിക്കാഴ്ചയ്ക്ക് മോഹന്‍ഭാഗവത്

Published : 26th December 2015 | Posted By: G.A.G

Mohan-Bhagwat

കൊച്ചി : ചാനല്‍ചര്‍ച്ചകളില്‍ സജീവമായ കേരളത്തിലെ തിരഞ്ഞെടുത്ത ബുദ്ധിജീവികളുമായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഈ മാസം 29ന് ആലുവ തന്ത്രവിദ്യാപീഠത്തിന്റെ കെട്ടിടം ഉല്‍ഘാടനത്തിന് എത്തുന്ന മോഹന്‍ഭാഗവത് തൊട്ടടുത്ത ദിവസം കേരളത്തിലെ പ്രമുഖരായ പത്തോളം രാഷ്ട്രീയനിരീക്ഷകരെ കാണുവാനാണ് നീക്കം. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്‌ജെആര്‍ കുമാറിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.

കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ടവരില്‍ അഡ്വ. ജയശങ്കര്‍, അഡ്വ. ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, വിവരാവകാശപ്രവര്‍ത്തകന്‍ ഡിബി ബിനു എന്നിവരുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകരമായും മോഹന്‍ഭാഗവത് ആശയവിനിമയം നടത്തുമെന്നാണറിയുന്നത്. ആശയസംവാദത്തിനെന്ന പേരില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയമാണ് ഇവരെ ക്ഷണിച്ചിട്ടുള്ളത്.

ക്ഷണിക്കപ്പെട്ടവരില്‍ അഡ്വ. ജയശങ്കര്‍ ഉള്‍പ്പടെയുള്ള ചിലര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് അഡ്വ. കാളീശ്വരം രാജ് അറിയിച്ചിട്ടുള്ളത്. അസഹിഷ്ണുതയും ബീഫ് വിവാദവും പുരസ്‌കാര നിരാകരണവും അടക്കമുള്ള വിഷയങ്ങള്‍ കത്തിനില്‍ക്കുന്ന, തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ചാനല്‍ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ വ്യക്തികളുമായി ആര്‍എസ്എസ് നേതൃത്വം ഒരുങ്ങുന്നത് എന്നതാണ് പ്രധാനം. തീവ്ര വലതുപക്ഷ ചിന്താധാരയ്ക്ക്് ചാനല്‍ ചര്‍ച്ചകളിലൂടെ ആശയപരമായ അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഇത്തരമൊരു കൂടിക്കാഴ്ചയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക