|    Aug 23 Wed, 2017 1:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചാനല്‍ അനുമതി: ചട്ടങ്ങളില്‍ ഇളവ് വരുത്തും- കേന്ദ്രം

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ടിവി ചാനലുകള്‍ക്കുള്ള അനുമതി വര്‍ഷംതോറും പുതുക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എം വെങ്കയ്യ നായിഡു. കാലാവധിക്കു 60 ദിവസം മുമ്പ് ഫീസടച്ചാല്‍ നിലവിലുള്ള ചാനലുകള്‍ക്കു പ്രവര്‍ത്തനം തുടരാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികകാര്യ പത്രാധിപരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്തെ 963 ചാനലുകള്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ്ഭാരത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരവും മനസ്സും സമ്പത്തും ശുദ്ധമാക്കുകയാണെന്നാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിലൂടെ പ്രധാനമന്ത്രി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയതു പെട്ടെന്നെടുത്ത നടപടിയാണെന്ന ആരോപണം തെറ്റാണ്.  അധികാരമേറ്റയുടന്‍ കള്ളപ്പണത്തിനെതിരേ നടപടികള്‍ ആരംഭിച്ചിരുന്നു-മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക