|    Jun 26 Mon, 2017 12:45 am
FLASH NEWS

ചാനല്‍റിപോര്‍ട്ടര്‍ ചമഞ്ഞ് തട്ടിപ്പ്: മുഴുവന്‍ കാമറകളും കണ്ടെത്തി; പ്രതിക്കെതിരേ കൂടുതല്‍ പരാതികള്‍

Published : 2nd July 2016 | Posted By: SMR

പാലക്കാട്: പുതിയ തലമുറൈ ടിവി ചാനല്‍ റിപോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് നഗരത്തിലെ സ്റ്റുഡിയോയില്‍ (ദേവി സ്റ്റുഡിയോ) നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന രണ്ട് വിഡീയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടക്കെടുത്ത് മുങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി പൊല്‍പ്പുള്ളി കൃഷ്ണപ്രസാദിനെ കസ്റ്റഡിയില്‍ വാങ്ങി മധുരയില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വില്‍പന നടത്തിയ മൂന്ന് കാമറകള്‍ പോലിസ് കണ്ടെടുത്തു. പ്രതിക്കെതിരെ പലഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പരാതി എത്തുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
തിരുവനന്തപുരത്ത് ഇയാള്‍ക്കെതിരേ അഞ്ചോളം തട്ടിപ്പ് പരാതികള്‍ നിലവിലുണ്ട്. കൂടാതെ കോയമ്പത്തൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി തമിഴ്‌നാട് പോലീസ് അറിയിച്ചു. തുടരന്വേഷണത്തിന് കോയമ്പത്തൂര്‍ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കും. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജു, എസ് ഐ ടി സി മുരുകന്‍, എസ് സി പി ഒ വിശ്വനാഥന്‍, ക്രൈം സക്വാഡ് അംഗങ്ങളായ കെ നന്ദകുമാര്‍, ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക