|    May 30 Tue, 2017 2:28 am
FLASH NEWS

ചാനലുകാര്‍ വാടകക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന് മുഖ്യമന്ത്രി

Published : 27th September 2016 | Posted By: mi.ptk

pinarayi-vijayan

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ കരിങ്കൊടി കാണിച്ചത് അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ചാനലുകള്‍ വാടകക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടിയ ശേഷം ആക്രമിച്ചു എന്നുപറയുന്നത് അപഹാസ്യമാണെന്നും മറുപടി പറയുന്നത് കേള്‍ക്കാന്‍ അണികളെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ആരോക്കെ ബഹളംവച്ചാലും പറയാനുള്ളത് പറയുമെന്നും നിയമസഭയില്‍ ബാനറുകളുമായി വരുന്നത് ക്യാമറകളുടെ ശ്രദ്ധ കിട്ടാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരത്തില്‍ പ്രകോപനമുണ്ടാക്കിയത്. അവര്‍ക്കൊപ്പം തെരുവിലിറങ്ങാതെ ചര്‍ച്ച നടത്താന്‍ എംഎല്‍എമാരെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
സഭയിലുണ്ടായ കാര്യങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും തെരുവില്‍ സംസാരിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് നടത്തിയത് നരനായാട്ടാണ്. അന്തസ്സുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും സമരത്തെ ചോരയില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day