|    Dec 18 Mon, 2017 6:11 pm

ചാനലില്‍ വാര്‍ത്ത നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

Published : 30th August 2016 | Posted By: SMR

അടൂര്‍: കിഡ്‌നിമാറ്റിവയ്ക്കാന്‍ സഹായം ആവശ്യപ്പെട്ട് പത്രത്തില്‍ വന്ന വാര്‍ത്ത ചാനലില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം അപഹരിച്ചതായി പരാതി. കരുവാറ്റ ജലജാ ഭവനില്‍ ജലജയുടെ ചികില്‍സയ്ക്കായാണ് പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
വാര്‍ത്തയിലെ ഫോണ്‍നമ്പരില്‍ ഒരു പാര്‍ട്ടിചാനലിന്റെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ്. സഹായം അഭ്യര്‍ഥിച്ച് വാര്‍ത്ത നല്‍കുന്നതിന് സര്‍വീസ് ചാര്‍ജായി 12,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും, ബാങ്ക് അക്കൗണ്ട്‌നമ്പര്‍ നല്‍കുകയും ചെയ്തു. ആഗസ്ത് 19 ന് ജലജ 12,000 രൂപ വിളിച്ച ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. തുടര്‍ന്ന് ജലജ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന പരിചയപ്പെടുത്തിയ ആളിനെ ഫോണില്‍ ബന്ധപ്പെടുകയും വാര്‍ത്ത എടുക്കുന്നതിനായി വീഡിയോ റിക്കാര്‍ഡിംഗിനായി വീട്ടില്‍ എത്തുമെന്ന് മറുപടി നല്‍കി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവര്‍ എത്താതായതോടെ ഫോണില്‍ ബന്ധപ്പെട്ട് മറ്റ് അത്യാവശ്യങ്ങള്‍ വന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ഉടന്‍ എത്തുമെന്നും മറുപടി നല്‍കി. തുടര്‍ന്ന് ജലജ വീണ്ടും ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ചാനലിന്റെ ജില്ലാ ഓഫിസുമായി ജലജയും കുടുംബവും ബന്ധപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കിങ്ങനെയൊരു എക്‌സിക്യൂട്ടീവിനെ നിയമിച്ചിട്ടില്ലെന്നും പോലിസില്‍ പരാതി നല്‍കാനും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ അടൂര്‍ പോലിസിന് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss