|    Jul 21 Fri, 2017 8:26 am
FLASH NEWS
Home   >  Kerala   >  

ചാനലിലെ കുടുംബ വിചാരണ:ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Published : 29th August 2016 | Posted By: Navas Ali kn

lakshmi-ramakrishnan-profile

കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിയിലൂടെ അപമാനിതനായ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. നടി ലക്ഷ്മി രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയില്‍ നാഗപ്പന്റെ കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പുറത്തു വിടില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേഷണം ചെയ്തതിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ഇതിനെ കുറിച്ച് നാഗപ്പന്‍ പറഞ്ഞതെല്ലാം ചാനലിലൂടെ പുറത്തുവിടുകയായിരുന്നു. അപമാനിച്ചതില്‍ മനംനൊന്താണ് നാഗപ്പന്‍ ജീവനൊടുക്കിയതെന്ന് ഇയാളുടെ മക്കള്‍ പറയുന്നു. കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക