|    Feb 22 Wed, 2017 5:09 pm
FLASH NEWS

ചാത്തിനാംകുളത്ത് സഹോദരങ്ങളായ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം

Published : 27th October 2016 | Posted By: SMR

ചന്ദനത്തോപ്പ് :സ്‌കൂളിലേക്ക് പോയ സഹോദരങ്ങളായ കുട്ടികളെ മഞ്ഞ ഒമ്‌നി വാനിലത്തെിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. രണ്ടിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് സംഘം തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ നിലവിളിച്ച് ഓടിയതിനാല്‍ സംഘം വാനുമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഏട്ടരയോടെ ചാത്തിനാംകുളം ചിറയില്‍ ഭാഗത്താണ് സംഭവം. സ്‌കൂളിലേക്ക് വരുന്ന ഇട റോഡിലൂടെ കുട്ടികള്‍ നടന്നുവരുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ഒമ്‌നി വാന്‍ സൈഡിലേക്ക് ഒതുക്കുകയും വാഹനം ഓടിച്ചിരുന്ന ആള്‍ മിഠായി തരാമെന്ന് പറഞ്ഞ് കുട്ടികളെ അടുത്തേക്ക് വിളിക്കുകയായിരുന്നു. വാനിന്റെ പിറകിലിരുന്നയാള്‍ ഡോര്‍ തുറന്നതോടെ കുട്ടികള്‍ നിലവിളിച്ച് ഓടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക