|    Oct 21 Sat, 2017 7:42 pm
FLASH NEWS

ചാത്തിനാംകുളത്ത് റെയില്‍വേപാളത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി

Published : 18th October 2016 | Posted By: Abbasali tf

കിളികൊല്ലൂര്‍: കൊല്ലത്തിനും പെരിനാടു റെയില്‍വേ സ്റ്റേഷനും മധ്യേ ചാത്തിനാംകുളത്തു റെയില്‍ പാളത്തില്‍ വിള്ളല്‍.കൊല്ലം-എറണാകുളം റൂട്ടില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപം പുലരി നഗറിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറോടെ വേണാട് എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെ 12 സെന്റീമീറ്ററോളം നീളത്തില്‍ പാളത്തിന്റെ ഭാഗം ഇളകി തെറിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം റെയില്‍വേ ഗേറ്റ് കീപ്പറെ അറിയിച്ചു. പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ദുരന്തം ഒഴിവായത്. ഉടന്‍തന്നെ കൊല്ലത്തുനിന്നും റെയില്‍വേ എന്‍ജിനിയറിങ്് വിഭാഗമെത്തി പ്രശ്‌നം പരിഹരിച്ചു. തുടര്‍ന്ന്  ഉച്ചയോടെ വിദഗ്ധ സംഘമെത്തി ട്രാക്കിലെ പരിശോധന പൂര്‍ത്തിയാക്കി. പാളത്തില്‍ രൂപപ്പെട്ട വിള്ളല്‍മൂലം ട്രെയിനുകള്‍ തടസപ്പെട്ടിട്ടില്ലെങ്കിലും വണ്ടികള്‍ വൈകിയാണ് ഓടിയത്. വിള്ളലിനെ തുടര്‍ന്നു കൊല്ലത്തു നിന്നും വടക്കോട്ടു എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കു വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ജനശതാബ്ദി അടക്കം ഏതാനും ട്രെയിനുകള്‍ വിവിധ സ്ഥലങ്ങളില്‍ പിടിച്ചിട്ടു. എന്നാല്‍ പാളത്തിലെ വിള്ളല്‍ ട്രെയിനുകള്‍ക്കു നേരിയ കാലതാമസം വ—രുത്തുവാന്‍ ഇടയാക്കിയെങ്കിലും ഗതാഗതത്തെ ബാധിച്ചില്ലെന്നു റയില്‍വേ അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക