|    Oct 18 Wed, 2017 3:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചാത്തിനാംകുളത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

Published : 1st October 2016 | Posted By: SMR

ചന്ദനത്തോപ്പ് (കൊല്ലം): കൊല്ലം- എറണാകുളം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലം-പെരിനാട് സ്റ്റേഷനുകള്‍ക്കിടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണു വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെയാണു സംഭവം.
പാളത്തിലൂടെ നടന്നുപോയ പരിസരവാസികളാണു വിള്ളല്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ സമീപത്തെ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരെത്തി താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ട്രെയിനുകള്‍ വേഗതകുറച്ച് കടത്തിവിട്ടു. ശബരി എക്‌സ്പ്രസ് കടന്നുപോവുന്നതിനു തൊട്ടുമുമ്പാണു വിള്ളല്‍ കണ്ടെത്തിയത്. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഈ സമയം ഇതുവഴി ട്രെയിനുകളില്ലാതിരുന്നതിനാല്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടില്ല. കാലാവസ്ഥാവ്യതിയാനമാണു പാളം പൊട്ടാന്‍ കാരണമായതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
മൂന്നുവര്‍ഷത്തിനിടെ നാലാംതവണയാണ് ഈ ഭാഗത്തു വിള്ളല്‍ കണ്ടെത്തുന്നത്. വിള്ളല്‍ വീണ റെയില്‍പ്പാളം മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക