|    Jul 17 Tue, 2018 10:05 am
FLASH NEWS

ചാത്തന്‍ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Published : 9th September 2017 | Posted By: fsq

 

മഞ്ചേരി: പെരിന്തല്‍മണ്ണ താഴെക്കോട് അമ്മിണിക്കാട് അത്തിക്കല്‍ മുള്ളന്‍മട കോളനിയില്‍ വീരന്റെ മകന്‍ ചാത്തന്‍ (35)നെ ഇരുമ്പ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.  ഇതേ കോളനിയില്‍ താമസിക്കുന്ന വെള്ളപ്പാറ വെളുപ്പന്റെ മകന്‍ കുമാരന്‍ (38)നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്.2014 ഡിസംബര്‍ 28ന് പുലര്‍ച്ചെ നാലു മണിക്ക് ചാത്തന്റെ വീട്ടില്‍ വെച്ചാണ് സംഭവം.  ടെറസില്‍ ഉറങ്ങുകയായിരുന്ന ചാത്തനെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പാറ പൊട്ടിക്കാനുപയോഗിക്കുന്ന വലിയ ഇരുമ്പ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  പ്രതിയുടെ ഭാര്യയും കേസിലെ ഒന്നാം സാക്ഷിയുമായ വെള്ളപ്പാറ മിനി സംഭവത്തിന് ആറു ദിവസം മുമ്പ് കൊല്ലപ്പെട്ട ചാത്തനോടൊപ്പം താമസമാരംഭിച്ചിരുന്നു.  ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. പെരിന്തല്‍മണ്ണ സിഐ ആയിരുന്ന കെ എം ബിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.  കേസിലെ 31 സാക്ഷികളില്‍ 12 പേരെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ വിസ്തരിച്ചു.  23 രേഖകളും 11 തൊണ്ടി മുതലുകളും ഹാജരാക്കി.ശിക്ഷയനുസരിച്ചുള്ള പിഴസംഖ്യ അടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട ചാത്തന്റെ മാതാവ് ശാന്തക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss