അടാട്ട്: തോളൂര്‍ അടാട്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുള്ളൂര്‍ അടാട്ട് ചാത്തന്‍കോള്‍ കനാല്‍ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിര്‍മാണത്തിനായി നബാര്‍ഡ് 3.5 കോടി രൂപ അനുവദിച്ചു. തോളൂര്‍ മുള്ളൂര്‍ പ്രദേശത്തിന്റെ വികസനത്തിന് വലിയ സാധ്യതകളുള്ള പ്രസ്തുത റോഡിന്റെ നിര്‍മാണ ഉദ്ഘാടനം 23ന് നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ അനില്‍ അക്കര എംഎല്‍എ അധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി എടക്കളത്തൂര്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി വി കുരിയാക്കോസ്, ടി ജയലക്ഷ്മി ടീച്ചര്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണാലത്ത്, വിവിധ കക്ഷി നേതാക്കളായ കെ പി രവീന്ദ്രന്, പി ഉണ്ണികൃഷ്ണന് അടാട്ട്, ടി നന്ദകുമാര്‍, സി കെ ലോറന്‍സ്, കെ നന്ദകുമാര്‍, ഇ കെ അച്ചുതന്, എ സതീശന്, സി കെ ഫ്രാന്‍സീസ്, ടി ഹരിനാരായണന് സംസാരിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി എടക്കളത്തൂര്‍ ചെയര്‍മാനും, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി വി കുരിയാക്കോസ് ജനറല്‍ കണ്‍വീനറും, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാര്‍ വൈസ് ചെയര്‍മാനുമായി 25 അംഗ കമ്മിറ്റി രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.