|    Mar 23 Thu, 2017 8:01 pm
FLASH NEWS

ചാത്തങ്ങാട് ബീച്ചില്‍ പുതിയ തീരം രൂപംകൊണ്ടു

Published : 20th March 2017 | Posted By: fsq

 
വൈപ്പിന്‍: എടവനക്കാട് ചാത്തങ്ങാട് ബീച്ചില്‍ പുതിയ തീരം രൂപംകൊണ്ടു. നോക്കെത്താ ദൂരത്തോളമാണ് പുതിയ തീരം രൂപംകൊണ്ടത്. വേലിയിറക്ക സമയത്ത് തീരം ഉണ്ടാവുന്നത് പതിവാണെങ്കിലും ഇത്ര വിസ്തൃതമായി തീരം രൂപംകൊള്ളാറില്ലെന്ന് തീരദേശ വാസികള്‍ പറയുന്നു. ഈ ഭാഗങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മിച്ചതിനാലാണ് എടവനക്കാട് മുതല്‍ ചെറായി വരെ കടല്‍ കരവെച്ചത്. അതേസമയം പുലിമുട്ടുകള്‍ നിര്‍മിക്കാത്ത ഭാഗങ്ങളില്‍ തീരമുണ്ടെങ്കിലും ഇത്ര വിസ്താരമില്ല.
ഇവിടെയെത്തിയ പ്രദേശവാസികള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്കും തീരത്തെ മണല്‍പരപ്പ് കൗതുകമായി. വിദേശ സഞ്ചാരികള്‍ക്കൊപ്പം ബീച്ചില്‍ എത്തുന്ന സന്ദര്‍ശകരും പുതിയ തീരത്ത് കളികളില്‍ ഏര്‍പെട്ടു. സാധാരണ ഇങ്ങിനെ രൂപംകൊള്ളുന്ന തീരം മണിക്കുറുകള്‍ക്കകം കടല്‍ കവരുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന തീരം വരും ദിവസങ്ങളില്‍ കൂടുതല്‍ വിസ്തൃതമാവുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനു മുമ്പ് പല തവണ ചെറായി, കുഴുപ്പിള്ളി ബീച്ചുകളില്‍ പുതിയ തീരം രൂപംകൊള്ളുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക