|    Jul 17 Tue, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചാണ്ടിയുടെ വീടിന്മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ കരിങ്കൊടി പ്രതിഷേധം

Published : 24th September 2017 | Posted By: fsq

 

കൊച്ചി: കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി മന്ത്രിയുടെ കൊച്ചി ചിലവൂരിലെ വസതിക്കു മുന്നില്‍ കെഎസ്‌യു, യൂത്ത് കോ ണ്‍ഗ്രസ് പ്രതിഷേധം.വീട്ടില്‍ മന്ത്രിയുള്ളപ്പോഴാണു അഞ്ചു പേരടങ്ങുന്ന സംഘം കരിങ്കൊടിയുമായി എത്തിയത്. തുടര്‍ന്നു വീടിന്റെ ഗേ—റ്റില്‍ കരിങ്കൊടി കെട്ടിയ ശേഷം മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ആലപ്പുഴയിലെ ഏഷ്യാനെറ്റിന്റെ ബ്യൂറോ ഓഫിസ് തകര്‍ത്തതിനെതിരേയും മുദ്രാവാക്യങ്ങളുയര്‍ന്നു. സ്ഥിതി വഷളായതോടെ മരട് പോലിസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരായ പി വൈ ഷാജഹാന്‍, ഭാഗ്യനാഥ് എസ് നായര്‍, ടിബിന്‍ ദേവസ്സി, അബിന്‍ വര്‍ക്കി, പി എച്ച് അസ്‌ലം, കെ ആനന്ദ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss