|    Oct 21 Sun, 2018 1:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചാണ്ടിയുടെ റിസോര്‍ട്ട് : തെളിവെടുപ്പ് ഇന്ന്

Published : 26th September 2017 | Posted By: fsq

 

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നു നടത്തുന്ന തെളിവെടുപ്പിനെ ഉറ്റുനോക്കുകയാണു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും. കലക്ടര്‍ക്ക് വിപുലമായ അധികാരങ്ങളുള്ള നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അനുസരിച്ചുള്ള തെളിവെടുപ്പാണു നടക്കുന്നതെന്നതും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്ന നിലയില്‍ മുഖംനോക്കാതെ നടപടി സ്വീകരിച്ച ടി വി അനുപമയുടെ മുന്‍കാല രീതികളുമാണ് ഈ തെളിവെടുപ്പ്് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. റവന്യൂ വകുപ്പിന്റെ ആവശ്യ പ്ര—കാരം ഒരു ഇടക്കാല റിപോര്‍ട്ട് ഇതിനിടെ കലക്ടര്‍ നല്‍കിയിരുന്നു.ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡും പാര്‍ക്കിങ് സ്ഥലവും നെല്‍വയല്‍ നികത്തിയാണു നിര്‍മിച്ചതെന്നു തെളിയിക്കുന്ന രേഖകള്‍ അടക്കമാണ് കലക്ടര്‍ ഈ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഇതു സാധൂകരിക്കുന്നതിനുള്ള  ഉപഗ്രഹചിത്രങ്ങളും ജില്ലാ കലക്ടര്‍ റവന്യൂ വകുപ്പിനു സമര്‍പ്പിച്ചിരുന്നു.2013 വരെ പാടമായിരുന്ന സ്ഥലം 2014 അവസാനഘട്ടത്തില്‍ മണ്ണിട്ടു നികത്തി—യെന്നും 2015ഓടെ റിസോര്‍ട്ടിന്റെ പ്രധാന കവാടത്തിനു മുന്നിലും അതിനു സമാന്തരമായും നിലംനികത്തി പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചുവെന്നും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.റിസോര്‍ട്ട് അധികൃതര്‍ ഹാജരാക്കുന്ന രേഖകള്‍ ഇന്നു പരിശോധിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണു ജില്ലാഭരണ കൂടത്തിന്റെ വിലയിരുത്തല്‍. റിസോര്‍ട്ടിന്റെ ഉടമ മന്ത്രി—യാണെങ്കിലും റിസോര്‍ട്ടും അനുബന്ധ വസ്തുക്കളും മന്ത്രിബന്ധു കൂടിയായ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ജോസഫിന്റെ പേരിലാണ്. തെളിവെടുപ്പില്‍ ലേക് പാലസിനു വേണ്ടി ഇദ്ദേഹമായിരിക്കും ഹാജരാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss