|    Jan 21 Sat, 2017 4:28 pm
FLASH NEWS

ചാണകത്തെക്കുറിച്ച് പഠിക്കാന്‍ 500 ഏക്കറില്‍ സര്‍വകലാശാല വരുന്നു

Published : 19th September 2016 | Posted By: mi.ptk

cow-2

ഹരിയാന: പശുവിന്റെ ചാണകം,മൂത്രം,പാല്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ 500 ഏക്കര്‍ ഭൂമിയില്‍ ഗോ സര്‍വകലാശാല സ്ഥാപിക്കണമെന്ന് ഗോ സംരക്ഷണവകുപ്പ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശുപാര്‍ശ നല്‍കാനാണ് ഗോ സേവ ആയോഗ് ചെയര്‍മാന്റെ  തീരുമാനം.
ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതായി ജുനഗഡ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഗോ മൂത്രത്തെയും ചാണകത്തെയും പാലിനെയും കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യവുമായി ഗോ സേവ ആയോഗ് രംഗത്തെത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ വരവോടെ പാല്‍ ഉല്‍പാദനം കൂട്ടാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് ഗോ സേവ ആയോഗിന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 221 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക