|    Dec 19 Wed, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചാക്ക് രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്തു വര്‍ഷം മുമ്പ് നടന്ന കരാറിലെ അഴിമതിക്കേസിലാണ് നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.
2004 മുതല്‍ 2008 വരെ മലബാര്‍ സിമന്റ്സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. നേരത്തേ കേസ് അന്വേഷിച്ച വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോടും വയനാടും പാലക്കാടുമുള്ള 11 അപാര്‍ട്ട്മെന്റുകള്‍, രണ്ട് ഹോട്ടല്‍ സമുച്ചയങ്ങള്‍, രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും വീടും കമേഴ്‌സ്യല്‍ കോംപ്ലക്‌സുകളും മറ്റ് 20 ആസ്തിവകകളും കണ്ടുകെട്ടിയവയില്‍ പെടുന്നു.
ഈ സ്വത്തുക്കളുടെ വിപണിമൂല്യം ഏതാണ്ട് 100 കോടിയോളം വരുമെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. കരാര്‍ ഇടപാടില്‍ മുംബൈയിലെ സ്വകാര്യ കമ്പനിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് ഡല്‍ഹിയിലെ പരമാധികാര അതോറിറ്റി അംഗീകരിച്ചാല്‍ ഈ ആസ്തിവകകള്‍ സര്‍ക്കാരിനു സ്വന്തമാകും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss